മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 പാക്കറ്റ് വെളിച്ചെണ്ണ
അസോസിയേന്‍ സംസ്ഥാന കമ്മിറ്റിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 25,000 പാക്കറ്റ് വെളിച്ചെണ്ണയാണ് വിവിധ ജില്ലകളില്‍ നിന്നായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.
കോഴിക്കോട്: കേരള കോക്കനട്ട് ഓയില്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ മുഖേന കോഴിക്കോട് ജില്ലയില്‍ നിന്ന് 5000 പാക്കറ്റ് വെളിച്ചെണ്ണ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കി. കലക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍, അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് വെളിച്ചെണ്ണ പാക്കറ്റുകള്‍ ഏറ്റുവാങ്ങി. ജില്ലാ കലക്ടര്‍ സാംബശിവ റാവുവും പങ്കെടുത്തു.
അസോസിയേന്‍ സംസ്ഥാന കമ്മിറ്റിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 25,000 പാക്കറ്റ് വെളിച്ചെണ്ണയാണ് വിവിധ ജില്ലകളില്‍ നിന്നായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. ഇതില്‍ കോഴിക്കോട് ജില്ലയുടെ വിഹിതമായാണ് അര ലിറ്ററിന്റെ 5000 പാക്കറ്റുകള്‍ സംഭാവന നല്‍കിയത്. വെളിച്ചെണ്ണ കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
ചടങ്ങില്‍ കേരള കോക്കനട്ട് ഓയില്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് നൗഫല്‍ നമാസ്‌കോ, ജന. സെക്രട്ടറി സജി മണിമല, ജില്ലാ ജന.സെക്രട്ടറി റഫീഖ് കെ. പറമ്പില്‍, വൈസ് പ്രസിഡന്റ് റഷീദ് എളേറ്റില്‍, ട്രഷറര്‍ ഇസ്മായീല്‍ കാക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.