അച്ഛന്റെ ശ്രാദ്ധദിന ചിലവുകള്‍ ഒഴിവാക്കി തുക കമ്മ്യൂണിറ്റി കിച്ചന് കൈമാറി യുവാവ്
പൊയ്യ സര്‍വ്വീസ് സഹരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയാണ് ഗിരീഷ്. അച്ഛന് കൃഷ്ണന് നമ്പൂതിരി പൊയ്യ കാര്‍ത്തികകാവ് അമ്പലത്തിലെ ശാന്തിക്കാരനായിരിക്കേ മൂന്നു വര്‍ഷം മുമ്പാണ് മരണമടഞ്ഞത്.
മാള: അച്ഛന്റെ ശ്രാദ്ധദിന ചിലവുകള്‍ ഒഴിവാക്കി തുക കമ്മ്യൂണിറ്റി കിച്ചന് കൈമാറി യുവാവ് ശ്രദ്ധേയനായി. പൊയ്യ കുന്നപ്പിള്ളി ഗിരീഷ് കെ നമ്പൂതിരിയാണ് അച്ഛന്റെ മൂന്നാം ശ്രാദ്ധ ചിലവുകള്‍ക്കായി കരുതിയിരുന്ന തുക പൊയ്യ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചന് വഴി ഒരു ദിവസത്തെ ഭക്ഷണം നല്‍കാനായി കൈമാറിയത്.
വീട്ടില്‍ ഈ ആഗ്രഹം പറഞ്ഞപ്പോള്‍ തന്നെ അമ്മയും മറ്റ് എല്ലാവരും പൂര്‍ണമനസ്സോടെ സമ്മതിക്കുകയായിരുന്നെന്ന് ഗിരീഷ് പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചനില്‍ നേരിട്ടെത്തിയ ഗിരീഷില്‍ നിന്നും ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി അശോകനും സരോജ വേണു ശങ്കറും ചേര്‍ന്ന് തുക ഏറ്റുവാങ്ങി.
പൊയ്യ സര്‍വ്വീസ് സഹരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയാണ് ഗിരീഷ്. അച്ഛന് കൃഷ്ണന് നമ്പൂതിരി പൊയ്യ കാര്‍ത്തികകാവ് അമ്പലത്തിലെ ശാന്തിക്കാരനായിരിക്കേ മൂന്നു വര്‍ഷം മുമ്പാണ് മരണമടഞ്ഞത്.