മഞ്ചേരി നഗരസഭയിലെ ഏഴ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

നഗരസഭയിലെ 14, 46 എന്നീ രണ്ട് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍തുടരും. ഈ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Update: 2020-06-15 12:03 GMT
മഞ്ചേരി നഗരസഭയിലെ ഏഴ് വാര്‍ഡുകള്‍   കൂടി കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

മലപ്പുറം: മഞ്ചേരി നഗരസഭയിലെ ഏഴ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. രോഗവ്യാപന സാധ്യതയില്ലെന്ന കാരണത്താലാണിതെന്ന് ജില്ലാ കലക്ടര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. മഞ്ചേരി നഗരസഭയിലെ 7, 12, 16, 33, 42, 45, 50 തുടങ്ങിയ ഏഴ് വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

അതേസമയം നഗരസഭയിലെ 14, 46 എന്നീ രണ്ട് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍തുടരും. ഈ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മഞ്ചേരി നഗരസഭയിലെ മൂന്ന് വാര്‍ഡുകള്‍ (05, 06, 09) നേരത്തെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിരുന്നു. 

Tags:    

Similar News