കണ്ണൂര്‍ ജില്ലയിലെ 71 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ഉളിക്കല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിനെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 71 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19,26,37,55, ആലക്കോട് 20, ആന്തൂര്‍ നഗരസഭ 17, അയ്യന്‍കുന്ന് 16, അഴീക്കോട് 9,20, ചപ്പാരപ്പടവ് 12,16, ചെമ്പിലോട് 12, ചെറുകുന്ന് 12, ചെറുപുഴ 10, ധര്‍മ്മടം 10, എരഞ്ഞോളി 9,16 എരുവേശ്ശി 14, കടമ്പൂര്‍ 1, കടന്നപ്പള്ളി പാണപ്പുഴ 9, കല്ല്യാശ്ശേരി 17, കണ്ണപുരം 4, കീഴല്ലൂര്‍ 3,10, കൊളച്ചേരി 5, കോളയാട് 14, കുഞ്ഞിമംഗലം 10, മാടായി 1, മാട്ടൂല്‍ 15,16, മയ്യില്‍ 9,18, മുഴക്കുന്ന് 15, നടുവില്‍ 7, പടിയൂര്‍ കല്ല്യാട് 4, പാപ്പിനിശ്ശേരി 18, പാട്യം 18, പായം 6,11, പയ്യന്നൂര്‍ നഗരസഭ 27,29, പയ്യാവൂര്‍ 5, പെരളശ്ശേരി 1, പെരിങ്ങോം വയക്കര 3, ശ്രീകണ്ഠാപുരം നഗരസഭ 18, തളിപ്പറമ്പ നഗരസഭ 25, തലശ്ശേരി നഗരസഭ 22,33,36, ഉളിക്കല്‍ 10,14,16, വേങ്ങാട് 11,16, പയ്യാവൂര്‍ 11,16, പേരാവൂര്‍ 16 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ
ആന്തൂര്‍ നഗരസഭ 25, ചപ്പാരപ്പടവ് 5, എരമം കുറ്റൂര്‍ 9, എരുവേശ്ശി 6,8,10,13, കരിവെള്ളൂര്‍ പെരളം 10, കൂടാളി 8, കോട്ടയം മലബാര്‍ 14, മട്ടന്നൂര്‍ നഗരസഭ 35, മുഴക്കുന്ന് 6, പയ്യന്നൂര്‍ നഗരസഭ 15, ശ്രീകണ്ഠാപുരം നഗരസഭ 10 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.
നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ഉളിക്കല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിനെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.