തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കൊവിഡ് നിയന്ത്രണ വിധേയമായ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൃശൂര്‍: സമ്പര്‍ക്ക രോഗ ബാധയും ഉറവിടം അറിയാത്ത രോഗികളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. കൊവിഡ് നിയന്ത്രണ വിധേയമായ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍:
എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, കടവല്ലൂര്‍ വാര്‍ഡ് 19, കടങ്ങോട് വാര്‍ഡ് 06, മുരിയാട് വാര്‍ഡ് 13 (തുറവന്‍കാട്), വലപ്പാട് വാര്‍ഡ് 16, കാറളം വാര്‍ഡ് 13, വാടാനപ്പളളി ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍:
ചാലക്കുടി നഗരസഭ ഡിവിഷന്‍ 27 (മിനര്‍വ ബേക്കറി ജംഗ്ഷന്‍ മുതല്‍ ഫാംറോഡ് വരെയുളള മാര്‍ക്കറ്റ് ഭാഗം 14, 20, 21 ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന പ്രദേശം), കൊടകര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05, 06, 14, തൃക്കൂര്‍ വാര്‍ഡ് 05, നെന്മണിക്കര വാര്‍ഡ് 05, അരിമ്പൂര്‍ വാര്‍ഡ് 10, 13, തോളൂര്‍ വാര്‍ഡ് 09, പുത്തന്‍ചിറ വാര്‍ഡ് 14, ഇരിങ്ങാലക്കുട നഗരസഭ ഡിവിഷന്‍ 31, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, 18, വരവൂര്‍ വാര്‍ഡ് 05.