തൃശൂര്‍ ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി; കൂടുതല്‍ കണ്ടെയ്‌മെന്റ് സോണുകള്‍

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3061 ആണ്. ഇതുവരെ രോഗമുക്തരായത് 2177 പേര്‍. രോഗം സ്ഥിരീകരിച്ചവരില്‍ 159 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 32 പേരുടെ രോഗഉറവിടമറിയില്ല.

Update: 2020-08-22 17:34 GMT

തൃശൂര്‍: കൊവിഡ് 19 സമ്പര്‍ക്ക രോഗ വ്യാപനം കൂടിയ സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 50 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 909 ആണ്. തൃശൂര്‍ സ്വദേശികളായ 39 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3061 ആണ്. ഇതുവരെ രോഗമുക്തരായത് 2177 പേര്‍. രോഗം സ്ഥിരീകരിച്ചവരില്‍ 159 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 32 പേരുടെ രോഗഉറവിടമറിയില്ല.

പുതിയ കണ്ടെയ്‌മെന്റ് സോണുകള്‍

വടക്കാഞ്ചേരി നഗരസഭ: ഡിവിഷന്‍ 14, 20, എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 18, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് :മുഴുവന്‍ വാര്‍ഡുകളും, നെന്മണിക്കര ഗ്രാമപഞ്ചായത്ത് :വാര്‍ഡ് 05, ആളൂര്‍ ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 20 (കമ്മ്യൂണിറ്റി ഹാള്‍, വടക്കേ കോളനി, കിഴക്കേ കോളനി, വെള്ളാഞ്ചിറ, പൊരുന്നുചിറ, വെള്ളാഞ്ചിറ ഗേറ്റ് പരിസരം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ), വലപ്പാട് ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 17,

പാവറട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 04, 06, 05 (ഇറച്ചിക്കട പരിസരം, കണ്ണന്‍ തൃക്കോവില്‍, അമ്പല പരിസരം എന്നിവ ), വാര്‍ഡ് 14 (ഹാപ്പി നഗര്‍ മുതല്‍ വെണ്മനാട് അമ്പലം റോഡ്, വെട്ടിക്കല്‍ റോഡ്, ദേവകി സദനം റോഡ് എന്നിവ ഒഴികെ), എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് :വാര്‍ഡ് 15 (ആറ്റത്ര കുരിശുപള്ളി മുതല്‍ സെന്റ്‌മേരിസ് പള്ളി റോഡ് ഭാഗം), വാര്‍ഡ് 16 (ആശാരി റോഡ്, വന്ദന ബസ്‌റ്റോപ്പ് റോഡ്, ആയുര്‍വേദ ജംഗ്ഷന്‍ റോഡ് ഉള്‍പ്പെടെ), ഗുരുവായൂര്‍ നഗരസഭ: ഡിവിഷന്‍ 33, 34, മതിലകം ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 06

( സെന്റ് ജോസഫ് ദേവാലയം ഉള്‍പ്പെടുന്ന ഫെറി റോഡിനും മതിലകം പള്ളി വളവ് റോഡിനു നടുവിലുള്ള ഭാഗങ്ങള്‍ ), വലപ്പാട് ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 17,

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍ :

തൃശൂര്‍ കോര്‍പ്പറേഷന്‍: ഡിവിഷന്‍ 32, ഡിവിഷന്‍ 13, 14 ( ഈസ്റ്റ് ഫോര്‍ട്ട് മുതല്‍ പറവട്ടാനി ചുങ്കം വരെ ), ഡിവിഷന്‍ 12, 13 (ഈസ്റ്റ് ഫോര്‍ട്ട് മുതല്‍ പെന്‍ഷന്‍ മൂല വരെ ), ഡിവിഷന്‍ 11, 13 (പെന്‍ഷന്‍ മൂല മുതല്‍ നെല്ലങ്കര കെട്ടു വരെ ), ഡിവിഷന്‍ 23, 32 (ഈസ്റ്റ് ഫോര്‍ട്ട് മുതല്‍ ഫാത്തിമ നഗര്‍, ടിബി ഹോസ്പിറ്റല്‍, റിലയന്‍സ് സൂപ്പര്‍ മാര്‍ക്കറ്റ്, ഈസ്റ്റ് ഫോര്‍ട്ട് ) ഡിവിഷന്‍ 12 (മൈലിപ്പാടം മുതല്‍ ഫാത്തിമ നഗര്‍ വരെ ), ഇരിങ്ങാലക്കുട നഗരസഭ : ഡിവിഷന്‍ 14, പടിയൂര്‍ ഗ്രാമപഞ്ചായത്ത് :വാര്‍ഡ് 08, അരിമ്പൂര്‍ ഗ്രാമ പഞ്ചായത്ത്: വാര്‍ഡ് 01, പാവറട്ടി ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 9, കോടശ്ശേരി ഗ്രാമപഞ്ചായത്ത് :വാര്‍ഡ് 10, 11, കോലഴി ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 14, 15, കൊരട്ടി ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 19, തോളൂര്‍ ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 12, മണലൂര്‍ ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 13, 14, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 01, വേളൂക്കര ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 03 (അംബേദ്കര്‍ കോളനി ഒഴികെ). 

Tags:    

Similar News