തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

Update: 2020-09-25 14:25 GMT
തൃശൂര്‍: കൊവിഡ് രോഗവ്യാപനം തടയാനായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍: കുഴൂര്‍ ഗ്രാമപഞ്ചായത്ത് 3ാം വാര്‍ഡ് (വീട്ടുനമ്പര്‍ 279 മുതല്‍ 399 വരെയുള്ള പ്രദേശം), പാവറട്ടി ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് (അമ്പാടി റോഡിന്റെ പടിഞ്ഞാറുഭാഗം നേര്യംകോട്ട് പറമ്പ് റോഡ്, കുമാരനാശാന്‍ റോഡ്, ചൈതന്യം വീടുപരിസരം), തോളൂര്‍ ഗ്രാമപഞ്ചായത്ത് 1, 8 വാര്‍ഡുകള്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് (മുഴുവനും), 10, 12 വാര്‍ഡുകള്‍ (കൊറ്റനെല്ലൂര്‍ കൊമ്പിടി റോഡില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുമുതല്‍ പുത്തന്‍വെട്ടുവഴിവരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങള്‍, പുത്തന്‍വെട്ടുവഴി മുതല്‍ കയര്‍ഫെഡുവരെ റോഡിനിരുവശവും), കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2ാം വാര്‍ഡ് (സെമിത്തേരി റോഡുമുതല്‍ ടി സി മൂലവരെയും പഴയ അങ്കന്‍വാടി ജംഗ്ഷന്‍ വരെയും 7ാം വാര്‍ഡ് സോഡ വളവുമുതല്‍ ആനക്കുളം റോഡുവരെ).

നെന്മണിക്കര ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് (മടവാക്കര ശിവ കമ്പനി റോഡും തെക്കുംപുറം ബൈപാസ് റോഡും), കടപ്പുറം ഗ്രാമപഞ്ചായത്ത് 4, 5, 11, 12, 14 വാര്‍ഡുകള്‍, മാള ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് (603 നമ്പര്‍ മുതല്‍ 771 എ വരെ കെട്ടിട നമ്പറുള്ള പ്രദേശം), ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 2ാം വാര്‍ഡ് (ഐ കെ ജി നഗര്‍), ചൊവ്വന്നൂര്‍ഗ്രാമപഞ്ചായത്ത് 2ാം വാര്‍ഡ് (എട്ടുപ്പുറം അങ്കന്‍വാടി ഒഴുക്കുപാറ തോട് കല്ലഴി അമ്പലം വരെ), കുന്ദംകുളം നഗരസഭ 26ാം ഡിവിഷന്‍ (ഇഞ്ചിക്കുന്ന് സെന്റര്‍ പനഞ്ചിക്കല്‍ റോഡുതുടക്കം എം എല്‍ എ റോഡുവരെ), വളളത്തോള്‍നഗര്‍ 10ാം വാര്‍ഡ് (നെടുമ്പുര അക്ഷയ മുതല്‍ സുബ്രഹ്മണ്യന്‍ കോവില്‍വരെ, 13ാം വാര്‍ഡ് കല്ലിങ്ങല്‍ ക്വാര്‍ട്ടേഴ്‌സ് മുതല്‍ സൂരജ് മുക്ക് വരെ), എറിയാട് ഗ്രാമപഞ്ചായത്ത് 4ാം വാര്‍ഡ് (തിരുവള്ളൂര്‍ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള റോഡുമുതല്‍ പടിഞ്ഞാറുവശം തട്ടുപ്പള്ളിവരെയും തെക്കോട്ട് മെഹന്തി പ്ലാസ ഓഡിറ്റോറിയം അടങ്ങുന്ന പ്രദേശം), ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് 2,9 വാര്‍ഡുകള്‍. സെപ്റ്റംബര്‍ 23ലെ ഉത്തരവില്‍ ചാലക്കുടി നഗരസഭ 32ാം ഡിവിഷന്‍ വി ആര്‍ പുരം എന്നത് ഡിവിഷന്‍ 35 എന്നാക്കി തിരുത്തി.


കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങള്‍:

പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ്, കുന്ദംകുളം നഗരസഭ 29ാം വാര്‍ഡ്, മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് 6ാം വാര്‍ഡ്, പാവറട്ടി ഗ്രാമപഞ്ചായത്ത് 1ാം വാര്‍ഡ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 4ാം വാര്‍ഡ്, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ്, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് യത്തീംഖാനയ്ക്കു പുറകുവശം വട്ടപറമ്പില്‍ റഫീക്ക് വീടുമുതല്‍ കുന്നുംപുറം കിണറ്റിങ്കല്‍ അസീസിന്റെ വീടുവരെ, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ് ഭരത എസ് എന്‍ ഡി ആഫീസ് മുതല്‍ അമലോല്‍ഭവന്‍ കോണ്‍വെന്റ് റോഡുവഴി ഭരത പള്ളിക്കുതാഴെവരെ, ഭരത മായ്ക്കല കുളത്തിനുസമീപം പ്ലാവിന്‍കുന്ന് റോഡിലെ മ0ത്തിപറമ്പില്‍ ജോണ്‍സന്റെ ഭവനം നിലനിര്‍ത്തി ബാക്കി ഒഴിവാക്കുന്നു.




Tags:    

Similar News