വാര്‍ഡ് അടിസ്ഥാനത്തിന്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍; അപാകത പരിഹരിക്കണമെന്നാവശ്യപ്പട്ട് നല്‍കിയ നിവേദനം ഫലം കണ്ടു

ഇനി വാര്‍ഡ് അടിസ്ഥാനത്തിലല്ല രോഗിയും സമ്പര്‍ക്ക പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും കണ്ടെയിന്‍മെന്റ് സോണ്‍ നിശ്ചയിക്കുക.

Update: 2020-08-05 05:45 GMT

മാള(തൃശൂര്‍): വാര്‍ഡ് അടിസ്ഥാനത്തിന്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുമ്പോള്‍ ഉണ്ടാകുന്ന അപാകത പരിഹരിക്കണമെന്നാവശ്യപ്പട്ട് നല്‍കിയ നിവേദനം ഫലം കണ്ടു. മാളയിലെ പൊതു പ്രവര്‍ത്തകന്‍ ഷാന്റി ജോസഫ് തട്ടകത്ത് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ഫലം കണ്ടത്. കൊവിഡ് പ്രോട്ടോക്കോളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവായി.

ഇനി വാര്‍ഡ് അടിസ്ഥാനത്തിലല്ല രോഗിയും സമ്പര്‍ക്ക പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും കണ്ടെയിന്‍മെന്റ് സോണ്‍ നിശ്ചയിക്കുക.

കൊവിഡ് വ്യാപനം തടയുന്നതിനായി രോഗി താമസിച്ചിരുന്നതും ഇടപഴകിയതുമായ സാഹചര്യവും ആ പ്രദേശത്തെ ഭൂപ്രകൃതിയുടെ സാഹചര്യവും പരിഗണിച്ച് കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കണമെന്നും വാര്‍ഡ് അടിസ്ഥാനത്തില്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിശ്ചയിക്കുമ്പോള്‍ ഒരു ബന്ധവുമില്ലാത്ത പ്രദേശങ്ങള്‍ കടന്നു വരികയും ജാഗ്രത പാലിക്കേണ്ട പ്രദേശങ്ങള്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്നതായി നിവേദനത്തില്‍ ചൂണ്ടി കാട്ടിയിരുന്നു.

കൂടാതെ രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരെയും സ്വന്തം വീടുകളില്‍ ക്വാറന്റയിനില്‍ പ്രവേശിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മാള ഗ്രാമപഞ്ചായത്തില്‍ നെയ്തക്കുടി പതിനാറാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണായി മാറ്റിയപ്പോള്‍ ഒരു ബന്ധവുമില്ലാതെ മൂന്നു കിലോമീറ്ററോളം ദൂരെ സ്ഥിതി ചെയ്യുന്ന കടുപ്പൂക്കര പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണായതും 20 വാര്‍ഡുള്ള മാള ഗ്രാമപഞ്ചായത്തില്‍ രണ്ട് കൊവിഡ് രോഗികള്‍ ഉണ്ടാവുകയും അവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാത്ത വാഡുകളും കൂടി ഉള്‍പ്പെടുത്തി മാള പൂര്‍ണമായി അടച്ച സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഷാന്റി ജോസഫ് തട്ടകത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. 

Tags:    

Similar News