കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമൊരുക്കണം: ഇ ടി മുഹമ്മദ് ബഷീര്‍

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീല്‍ ചെയറുകള്‍, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍ തുടങ്ങിയവ ഒരുക്കണമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രികൂടിയായ ശൈലജ ടീച്ചര്‍ക്ക് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.

Update: 2020-08-19 13:46 GMT

മലപ്പുറം: കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഈ ആവശ്യമുന്നയിച്ചു അദ്ദേഹം ആരോഗ്യമന്ത്രിക്ക് കത്തയച്ചു.

ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും കൊവിഡ് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീല്‍ ചെയറുകള്‍, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍ തുടങ്ങിയവ ഒരുക്കണമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രികൂടിയായ ശൈലജ ടീച്ചര്‍ക്ക് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് ആക്ട് നിലവിലുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പിലാക്കുന്നില്ല. ഇക്കാര്യത്തില്‍ ഭിന്നശേഷി വിഭാഗക്കാര്‍ കടുത്ത ആശങ്കയിലാണമെന്നും എംപി കത്തില്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News