കൊല്ലം നിലമേല്‍ ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം നിലമേലില്‍ രോഗം സ്ഥിരീകരിച്ച ആളുടെ മകനായ 21 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കൊല്ലം: കൊല്ലം ജില്ലയിലെ നിലമേലില്‍ ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നിലമേലില്‍ രോഗം സ്ഥിരീകരിച്ച ആളുടെ മകനായ 21 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പിതാവുമായിട്ടുള്ള സമ്പര്‍ക്കം വഴിയാണ് യുവാവിന് രോഗം പിടിപെട്ടത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
23 മാര്‍ച്ചിനു ശേഷം ഇയാള്‍ അധികം യാത്ര ചെയ്തിട്ടില്ല. 24 വൈകിട്ട് 6.30 മുതല്‍ 6.45 വരെ തൊട്ടടുത്തുള്ള കൈതോട് നൂറുല്‍ ഹുദാ മസ്ജിദില്‍ നിസ്‌ക്കാരിക്കാന്‍ പോയി. അവിടെ അഞ്ചോളം പേര്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 25 മുതല്‍ കര്‍ശനമായ ഗൃഹനിരീക്ഷണത്തിലാണ്. ഏപ്രില്‍ 7ാം തീയതി രോഗലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ത്തന്നെ സാമ്പിള്‍ ശേഖരിച്ചു. ഇന്നലെ ലഭിച്ച റിപ്പോര്‍ട് പ്രകാരം പോസിറ്റീവായതോടെ വിദഗ്ദ്ധ പരിചരണത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.