കൊവിഡ് 19: കോട്ടയം ജില്ലയില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ

തിങ്കളാഴ്ച രാവിലെ ആറുമുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാലുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധമുണ്ട്.

Update: 2020-03-29 20:20 GMT

കോട്ടയം: കൊവിഡ് 19 വൈറസ് ബാധയുടെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറുമുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാലുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധമുണ്ട്. അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യസര്‍വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
കൊറോണ മുന്‍കരുതല്‍ നടപടികള്‍ക്ക് വിരുദ്ധമായി ജനങ്ങള്‍ നിയമവിരുദ്ധമായി കൂട്ടംകൂടുന്നതായി ജില്ലാ പോലിസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരും റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരേ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലിസ് മേധാവിയെ കലക്ടര്‍ ചുമതലപ്പെടുത്തി.  

Tags:    

Similar News