ലോക്ക് ഡൗണ്‍ ലംഘിച്ച് തറാവീഹ് നിസ്‌കാരം നടത്തിയവര്‍ അറസ്റ്റില്‍

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റമദാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്നുകളും പള്ളികളില്‍ തറാവീഹ് നമസ്‌കാരവും നടത്തരുതെന്ന് പണ്ഡിതന്‍മാരും സംഘടനാ നേതാക്കളും നിര്‍ദേശം നല്‍കിയിരുന്നു.

Update: 2020-04-25 05:06 GMT

പരപ്പനങ്ങാടി: കൊറോണ വൈറസിനെതിരെ നാടെങ്ങും അതി ജാഗ്രത തുടരുമ്പോള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് തറാവീഹ് നമസ്‌കാരം നടത്തിയ ഏഴ് പേരെ പരപ്പനങ്ങാടി പോലിസ് പിടികൂടി.

പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഹെല്‍ത്ത് സെന്ററിനു സമീപമുള്ള നിസ്‌കാര പള്ളിയില്‍ റമദാന്‍ മാസത്തിലെ രാത്രി നിസ്‌ക്കാരം നടത്തുകയായിരുന്ന ചെട്ടിപ്പടി സ്വദേശികളായ അബ്ദുല്ല കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസര്‍, റസാഖ്, സെയ്ദലവി, മുഹമ്മദ് അഷറഫ് എന്നിവരേയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

പോലിസ് എത്തിയപ്പോള്‍ ഇറങ്ങിയോടിയ ഇവര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന്ന് കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പരിശോധനകള്‍ തുടരുമെന്നും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരപ്പനങ്ങാടി പോലിസ് അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റമദാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്നുകളും പള്ളികളില്‍ തറാവീഹ് നമസ്‌കാരവും നടത്തരുതെന്ന് പണ്ഡിതന്‍മാരും സംഘടനാ നേതാക്കളും നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് പരപ്പനങ്ങാടിയില്‍ തറാവീഹ് നമസ്‌കാരം നടത്തിയത്. 

Tags:    

Similar News