ലോക്ക് ഡൗണ്‍: ഹാര്‍ബറുകളിലെ മത്സ്യത്തിന് വന്‍ ഡിമാന്റ്; ഇടനിലക്കാരില്ലാതെ വിലനിശ്ചയം
ഇടനിലക്കാരില്ലാതെ ഉപഭോക്താക്കള്‍ക്ക് ഗുണ നിലവാരം ഉറപ്പു വരുത്തി വില്‍ക്കുന്ന ഈ സംവിധാനത്തെ പിന്തുണക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.
കോഴിക്കോട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നിയന്ത്രണ വിധേയമായി മത്സ്യബന്ധനം നടത്താന്‍ അനുമതി ലഭിച്ചതിനു ശേഷം ജില്ലയിലെ ഹാര്‍ബറുകളില്‍ മത്സ്യത്തിന് വന്‍ ഡിമാന്റ്. അതിരാവിലെ മത്സ്യബന്ധനം നടത്തി തിരിച്ചു വരുന്ന ചെറു തോണികളില്‍ നിന്നും മായം കലരാത്ത ശുദ്ധ മത്സ്യമാണ് ലഭിക്കുന്നത്.
ജില്ലാ കലക്ടര്‍ ചെയര്‍മാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയും മത്സ്യഫെഡ് ജില്ലാ മാനേജര്‍ അസി. സെക്രട്ടറിയും വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം നല്‍കിയ ട്രേഡ് യൂനിയന്‍ നേതാക്കളും ഉള്‍പ്പെടുന്ന ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയാണ് ഇടനിലക്കാരില്ലാതെ, മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തില്‍ മത്സ്യത്തിന് വില നിശ്ചയിക്കുന്നത്. ഹാര്‍ബറില്‍ നിന്നും മത്സ്യം വാങ്ങുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ഹാര്‍ബര്‍ വിലയുടെ 20 ശതമാനം തുകയില്‍ അധികരിക്കാതെ വില്‍പ്പന നടത്താന്‍ കഴിയും.
ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ശീതീകരിച്ചതും വന്‍ ബോട്ടുകളില്‍ സംഭരിച്ചതുമായ ടണ്‍ കണക്കിന് മത്സ്യം ചെറുകിട കച്ചവടക്കാര്‍ ഹാര്‍ബര്‍ വിലയുടെ പകുതി വിലയില്‍ വില്‍ക്കുന്നത് ഹാര്‍ബര്‍ മത്സ്യവിതരണ തൊഴിലാളികളും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹാര്‍ബറില്‍ നിന്നും മത്സ്യം സംഭരിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് വിറ്റവില രേഖപ്പെടുത്തി നല്‍കുന്നുണ്ട്. ഈ തുകയുടെ 20 ശതമാനം തുക അധികരിച്ചേ ഇവര്‍ക്ക് ഉപഭോക്താക്കള്‍ക്ക് മത്സ്യം വിറ്റഴിക്കാനാകൂ.
ഇടനിലക്കാരില്ലാതെ ഉപഭോക്താക്കള്‍ക്ക് ഗുണ നിലവാരം ഉറപ്പു വരുത്തി വില്‍ക്കുന്ന ഈ സംവിധാനത്തെ പിന്തുണക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.
ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ പിടിച്ചു കൊണ്ടു വരുന്ന മത്സ്യത്തിന് ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി നിശ്ചയിച്ച വിലവിര പട്ടിക: മത്സ്യത്തിന്റെ തരം, കിലോ വില എന്ന അടിസ്ഥാനത്തില്‍.
അയല (വലുത്) 350, അയല (ഇടത്തരം) 320, അടവ് 380, പടമാന്ത (വലുത്) 350, പടമാന്ത (ഇടത്തരം) 330, മാന്തള്‍ (വലുത്) 350, മാന്തള്‍ (ചെറുത്) 300, ചൂട (വലുത്) 350, ചൂട (ഇടത്തരം) 330, കണമീന്‍ 150, ഞണ്ട് (വലുത്) 250, ഞണ്ട് (ഇടത്തരം) 220, സൂത (വലുത്) 180, സൂത (ഇടത്തരം) 150, കിളിമീന്‍ (വലുത്) 280, കിളിമീന്‍ (ഇടത്തരം) 260, പലവക 120, കരിക്കാടി (ഇടത്തരം) 330, കരിക്കാടി (വലുത്) 380, കരിക്കാടി (ഇടത്തരം)2 280, കരിക്കാടി (ചെറുത്) 210, കഴന്തന്‍ (വലുത്) 350, കഴന്തന്‍ (ഇടത്തരം) 320, കഴന്തന്‍ (ചെറുത്) 250, മുട്ടിക്കോര 130, വരിമീന്‍, കിളിമീന്‍ 290, വരിമീന്‍ 300, വരിമീന്‍, മാന്ത 330, കരിക്കാടി, മാന്തള്‍ 320, അടവ്, വരിമീന്‍ 350, കരിപ്പൊടി 130, കണമീന്‍, കണ്ടംപാര 140, കിളിമീന്‍, അയല 280, മാന്ത, അയല 350, മുട്ടിക്കോര 180, വെമ്പിളി 150, വെമ്പിളി, മുട്ടിക്കോര150, കോര 280, കോര, കിളിമീന്‍ 280, കോര, മുട്ടിക്കോര, വെമ്പിളി 140, സൂത (ഇടത്തരം)2 140, സൂത (ചെറുത്)100.