ഇരിങ്ങാലക്കുടയില്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കുവാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങള്‍ക്കു പുറമേ ദുരന്തനിവാരണ നിയമം 2005 ലെ അധ്യായം പ്രകാരമുളള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവില്‍ അറിയിച്ചു.

Update: 2020-08-05 04:11 GMT

തൃശൂര്‍: ജില്ലയില്‍ കൊവിഡ് 19 തീവ്ര നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ച ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, മുരിയാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയില്‍ വരുന്ന കോടതികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു കൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഈ പ്രദേശങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കുവാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങള്‍ക്കു പുറമേ ദുരന്തനിവാരണ നിയമം 2005 ലെ അധ്യായം പ്രകാരമുളള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവില്‍ അറിയിച്ചു. 

Tags:    

Similar News