ലോക്ക് ഡൗണ്‍: ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും അച്ചടി പ്രസ്സുകള്‍ക്കും ഇളവ്

കൃത്യമായി ബ്രേക്ക് ദ ചെയ്ന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാവണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

Update: 2020-04-14 15:15 GMT

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും അച്ചടി പ്രസ്സുകള്‍ക്കും ഇളവ് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തയാറാക്കിവെച്ചിരിക്കുന്ന റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും, ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും ഓഫിസുകള്‍ ബുധനാഴ്്ച രാവിലെ പത്ത് മുതല്‍ അഞ്ചു വരെ പ്രവര്‍ത്തിപ്പിക്കാം. വിദേശത്ത്‌നിന്ന് ഇറക്കുമതി ചെയ്ത പ്രസ്സുകള്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കാതിരുന്നാല്‍ കേടുപാടുകള്‍ സംഭവിക്കുമെന്നതിനാല്‍ അച്ചടി പ്രസ്സുകള്‍ക്ക് വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ അഞ്ചു വരെ പ്രവര്‍ത്തിക്കാം. കൃത്യമായി ബ്രേക്ക് ദ ചെയ്ന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാവണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. 

Tags:    

Similar News