മാഹി അതിര്‍ത്തിയില്‍ വാഹന പരിശോധന കര്‍ശനമാക്കി
മുഴുവന്‍ വാഹനങ്ങളുടെയും വിവരം റോഡ് വിജില്‍ എന്ന മൊബൈല്‍ ആപ്പില്‍ ശേഖരിക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കോഴിക്കോട്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അഴിയൂര്‍ പഞ്ചായത്തിന്റെ മാഹി അതിര്‍ത്തിയില്‍ വാഹന പരിശോധന കര്‍ശനമാക്കി. ജില്ല വിട്ടുള്ള യാത്രകള്‍ കര്‍ശനമായും നിയന്ത്രിച്ചിട്ടുണ്ട്. മുഴുവന്‍ വാഹനങ്ങളുടെയും വിവരം റോഡ് വിജില്‍ എന്ന മൊബൈല്‍ ആപ്പില്‍ ശേഖരിക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മെഡിക്കല്‍ എമര്‍ജന്‍സി, ജില്ലാ കലക്ടറുടെ പാസ്സ് എന്നിവ ഉള്ളവരെ മാത്രമേ അതിര്‍ത്തിയില്‍ കടത്തി വിടുന്നുള്ളൂ. ഇതിനായി ആരോഗ്യ ചെക്ക് പോസ്റ്റും റവന്യൂ ചെക്ക് പോസ്റ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
വടകര ഡിവൈഎസ്പി പ്രിന്‍സ് എബ്രാഹാം, കണ്‍ട്രോള്‍ ഡിവൈഎസ്പി രാഗേഷ് കുമാര്‍, പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ ലൗജ എന്നിവര്‍ വാഹന പരിശോധനക്ക് നേതൃത്വം നല്‍കുന്നു. ചെക്ക് പോസ്റ്റിലെ ജൈവ, അജൈവ മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്‌കരിക്കുന്നുണ്ട്.