നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 44 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,542 ആയി. 2,045 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 690 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Update: 2020-04-14 13:49 GMT

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ പോലിസ് 44 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തു. വിവിധ സ്‌റ്റേഷനുകളിലായി 49 പേരെ അറസ്റ്റു ചെയ്തതായി ജില്ലാ പോലിസ് മേധാവി യു. അബ്ദുല്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 35 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,542 ആയി. 2,045 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 690 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 

Tags:    

Similar News