കൊവിഡ് 19: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ ആശുപത്രിയില്‍നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്തി

കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി തങ്കമാണ് ചാടിപ്പോയത്.

Update: 2020-04-02 10:09 GMT

കൊല്ലം: കൊവിഡ്- 19 സംശയത്തെത്തുടര്‍ന്നു പത്തനാപുരത്തെ സ്വകാര്യാശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ യുവാവിനെ കണ്ടെത്തി. കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി തങ്കമാണ് ചാടിപ്പോയത്. പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാള വാഴപ്പാറ കനാലില്‍നിന്നുമാണ് പിടികൂടിയത്. വാഴപ്പാറ വനംവകുപ്പ് ഡിപ്പോയ്ക്ക് സമീപം ഇയാളുടെ ഇരുചക്ര വാഹനം പോലിസ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പനിയും ചുമയുമുണ്ടായിരുന്ന ഇയാള്‍ ബുധനാഴ്ച മുതല്‍ പത്തനാപുരത്തെ സ്വകാര്യാശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് സംശയത്തിന്റെ പേരില്‍ നിരീക്ഷണത്തിലുള്ളവര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയിട്ടുണ്ട്. ഇവരെ പിന്നീട് അധികൃതര്‍ പിടികൂടി ആശുപത്രികളിലെത്തിക്കുകയാണുണ്ടായത്.  

Tags:    

Similar News