തിരൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു

ഇരിങ്ങാവൂര്‍ കുറുപ്പിന്‍പടി സ്വദേശി പരേതനായ പുളിക്കപ്പറമ്പില്‍ ഏന്തീന്‍കുട്ടി മാസ്റ്ററുടെ മകന്‍ സൈതലവിക്കുട്ടി ഹാജി (52) ആണ് മരിച്ചത്.

Update: 2020-05-04 01:08 GMT

തിരൂര്‍: ഇരിങ്ങാവൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു. ഇരിങ്ങാവൂര്‍ കുറുപ്പിന്‍പടി സ്വദേശി പരേതനായ പുളിക്കപ്പറമ്പില്‍ ഏന്തീന്‍കുട്ടി മാസ്റ്ററുടെ മകന്‍ സൈതലവിക്കുട്ടി ഹാജി (52) ആണ് മരിച്ചത്. ഷാര്‍ജ കെഎംസിസിയുടെയും യുഎഇ സുന്നി സെന്ററിന്റെയും സജീവപ്രവര്‍ത്തകനായിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ദുബയ് അല്‍ബര്‍ഹ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് മരിച്ചത്. ബന്ധുക്കളുടെ അനുമതിയോടെ ദുബയില്‍ ഖബറടക്കും. ഭാര്യ: സലീന, മക്കള്‍: സല്‍വ മുഹ്സിന (ഒമാന്‍), സൈനുദ്ദീന്‍, സൈനുല്‍ ആബിദീന്‍, ഫാത്തിമ സഹ്റ. മരുമകന്‍: മേടമ്മല്‍ മുഹമ്മദ് സഹീര്‍(ഒമാന്‍). സഹോദരങ്ങള്‍: മൂസക്കുട്ടി ഹാജി, മുഹമ്മദ്, അബ്ദുല്‍ കരീം, ആസിയ, മൈമൂന, ഖദീജ, പരേതനായ മുഹമ്മദലി ഹാജി. 

Tags:    

Similar News