കൊറോണ: കണ്ണൂര്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9097 പേര്‍

ഇതുവരെ 8586 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7836 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 7390 എണ്ണം നെഗറ്റീവാണ്. 750 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Update: 2020-06-07 05:45 GMT

കണ്ണൂര്‍: കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9097 പേര്‍. ഇവരില്‍ 201 പേര്‍ ആശുപത്രിയിലും 8896 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 66 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 81 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 24 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ 8586 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7836 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 7390 എണ്ണം നെഗറ്റീവാണ്. 750 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 213 എണ്ണം.




Tags:    

Similar News