കൊവിഡ് 19: രോഗി കയറിയ തൃശൂരിലെ ബേക്കറി മൂന്നുദിവസത്തേക്ക് അടച്ചിടും

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലിരിക്കുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിലാണ്.

Update: 2020-03-14 19:26 GMT

തൃശൂര്‍: കൊവിഡ് 19 വൈറസ് ബാധയുള്ളയാള്‍ കയറിയ തൃശൂര്‍ എന്‍ എന്‍ പുരത്തെ ബേക്കറി മൂന്നുദിവസത്തേക്ക് പൂട്ടിയിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇയാള്‍ ആദ്യം ചികില്‍സ തേടിയ സ്വകാര്യക്ലിനിക്കും പൂട്ടിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലിരിക്കുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിലാണ്.

657 പേര്‍ വീടുകളിലും 11 പേര്‍ ഐസുലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തിലാണ്. ഇതില്‍ നാലുപേര്‍ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിലും ആറുപേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ ജനറല്‍ ആശുപത്രിയിലുമാണുള്ളത്. 

Tags:    

Similar News