ബാർബർ ഷോപ്പുകളുടെ പ്രവർത്തനത്തിന് ഇളവുകൾ നൽകും
ശനി, ഞായർ ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾക്ക് തുറക്കാൻ അനുമതി ഉണ്ടായിരിക്കുക.
തിരുവനന്തപുരം: ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബാർബർ ഷോപ്പുകളുടെ പ്രവർത്തനത്തിന് ഇളവുകൾ നൽകും. ഏപ്രിൽ 20ന് ശേഷമാവും ഇളവ് ലഭ്യമാവുക.
ശനി, ഞായർ ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾക്ക് തുറക്കാൻ അനുമതി ഉണ്ടായിരിക്കുക. എന്നാൽ ബ്യൂട്ടി പാർലറുകൾക്ക് ഇളവില്ല. ബാർബർ ഷോപ്പുകൾക്ക് പൂട്ടു വീണതോടെ നാടാകെ യുവാക്കളും കുട്ടികളും മൊട്ടയടിക്കൽ ചലഞ്ച് നടത്തുകയാണ്.