കൊവിഡ്: ക്വാറന്റൈന്‍ ലംഘനം കണ്ടെത്താന്‍ പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തി

ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് മറ്റെങ്ങും പോവാതെ നേരെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ അല്ലെങ്കില്‍ വീട്ടിലെത്തുന്നുണ്ടെന്ന് പോലിസ് ഉറപ്പാക്കും.

Update: 2020-05-13 14:04 GMT

തിരുവനന്തപുരം: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ജനമൈത്രി പോലിസിനെ ചുമതലപ്പെടുത്തി. കേരളത്തിലെത്തിയവര്‍ ക്വാറന്റൈനില്‍ കഴിയുന്ന വീടുകള്‍ ഇന്നുമുതല്‍ പോലിസ് നിരീക്ഷണത്തിലായിരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് മറ്റെങ്ങും പോവാതെ നേരെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ അല്ലെങ്കില്‍ വീട്ടിലെത്തുന്നുണ്ടെന്ന് പോലിസ് ഉറപ്പാക്കും.

അവര്‍ വഴിയില്‍ പ്രത്യേകം തയ്യാറാക്കിയ ടോയ്‌ലെറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇക്കാര്യം ഉറപ്പാക്കുന്നതിന് ഹൈവേ പോലിസിന്റെ സേവനം ഉറപ്പാക്കും. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് വയനാട് ജില്ലയില്‍ രണ്ട് കേസും കാസര്‍ഗോഡ് ജില്ലയിലും കോഴിക്കോട് ജില്ലയിലും ഒരുകേസ് വീതവും രജിസ്റ്റര്‍ ചെയ്തതായും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു. 

Tags:    

Similar News