കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് 500 പിപിഇ കിറ്റുകള്‍ നല്‍കി

മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗബാധയുള്ളവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് കിറ്റുകള്‍ നല്‍കിയത്.

Update: 2020-04-18 12:33 GMT

കോഴിക്കോട്: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിഎസ്എസ് അമല പ്രൊവിന്‍സ് എന്ന സന്നദ്ധ സംഘടന 500 പിപിഇ കിറ്റുകള്‍ ജില്ലാ ഭരണകൂടത്തിനു കൈമാറി. ജില്ലാ കലക്ടര്‍ സാംബശിവ റാവു കിറ്റുകള്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗബാധയുള്ളവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് കിറ്റുകള്‍ നല്‍കിയത്.

കോഴിക്കോട് ശാന്തി ഭവന്‍ കോണ്‍വെന്റ് കേന്ദ്രമായി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡിഎസ്എസ് അമല പ്രൊവിന്‍സ്.

ജില്ലാ ടിബി, എയ്ഡ്‌സ് നിയന്ത്രണ ഓഫിസര്‍ ഡോ. പി പി പ്രമോദ് കുമാര്‍, ദീനസേവന സഭ കേരള പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഫബീന, അസി. പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ട്രിസങ്ക, സിസ്റ്റര്‍ ഹരിത എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News