കുന്നംകുളത്ത് മാര്‍ക്കറ്റുകള്‍ അടച്ചിടും
തൃശൂര്‍ ജില്ലയില്‍ ഇന്ന് 61 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.
തൃശൂര്‍: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭ പ്രദേശത്തെ മാര്‍ക്കറ്റുകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കേണ്ടതില്ലെന്ന് നഗരസഭ ചെയര്‍പേര്‍സണ്‍ സീതരവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയില്‍ ഇന്ന് 61 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.