കൊവിഡ് നിയമലംഘനം: 30 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചു
അണ്ടത്തോട് കുമാരന്‍ പടിയിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 30 ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാന്‍ ശ്രമിച്ചത്.
തൃശൂര്‍: കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് മുപ്പതോളം ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാന്‍ ശ്രമിച്ചത് തടഞ്ഞു. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ അണ്ടത്തോട് കുമാരന്‍ പടിയിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 30 ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാന്‍ ശ്രമിച്ചത്. മുര്‍ഷിദാബാദില്‍ നിന്നും വന്ന തൊഴിലാളികളെ പരിമിതമായ സൗകര്യങ്ങളുള്ള വീട്ടില്‍ താമസിപ്പിക്കാന്‍ ശ്രമിച്ചത് വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം കണ്ടെത്തി.
ചെറിയ വീട്ടില്‍ മൂന്നു പേരെ മാത്രമേ താമസിക്കാവൂ എന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാടെ അവഗണിച്ച് കൂടുതല്‍ പേരെ താമസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വടക്കേക്കാട് പോലിസും പഞ്ചായത്തും ഇടപെട്ട് തൊഴിലാളികളെ സ്ഥലത്തുനിന്ന് മാറ്റി. മതിയായ സൗകര്യങ്ങളില്ലാതെ തൊഴിലാളികളെ താമസിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വീട്ടുടമസ്ഥനെതിരെയും സ്‌പോണ്‍സറിനെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പുന്നയൂര്‍ക്കുളം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയതിനുശേഷം വടക്കേക്കാട് പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഐഡന്റിറ്റി കാര്‍ഡ് വാങ്ങണമെന്നും എസ്എച്ച്ഒ എം സുരേന്ദ്രന്‍ പറഞ്ഞു.