വിദേശ /അന്തര്‍ സംസ്ഥാന യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് 14 ദിവസം റൂംക്വാറന്റൈനും 14 ദിവസം വീടുകളില്‍ നിരീക്ഷണവും
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് എത്തുന്നവരുടെ ക്വാറന്റൈന്‍ സംബന്ധിച്ച് കേന്ദ്ര സംസ്ഥന സര്‍ക്കാരുകള്‍ പല ഘട്ടങ്ങളിലായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കോഴിക്കോട്: അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കര്‍ശന റൂം ക്വാറന്റൈനില്‍ തുടരേണ്ടതാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശം നല്‍കി.
തുടര്‍ന്നുളള 14 ദിവസം ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരേണ്ടതും വൈദ്യസഹായത്തിനും അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലാത്തതുമാണ്. വാര്‍ഡ് ആര്‍ആര്‍ടിയുടെ അനുമതിയോടെ മാത്രമേ ഇവര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാടുള്ളൂ. വൈദ്യസഹായത്തിന് അനുമതി വേണ്ട. ഇക്കാര്യങ്ങള്‍ വാര്‍ഡ് ഞഞഠ കള്‍ ഉറപ്പുവരുത്തേണ്ടതാണ് .തദ്ദേശസ്വയം ഭരണ ആര്‍.ആര്‍.ടികള്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കേണ്ടതാണ്. ഇവിടങ്ങളില്‍ പോലീസ് സന്ദര്‍ശനവും ഉണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് എത്തുന്നവരുടെ ക്വാറന്റൈന്‍ സംബന്ധിച്ച് കേന്ദ്ര സംസ്ഥന സര്‍ക്കാരുകള്‍ പല ഘട്ടങ്ങളിലായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് നിലവില്‍ വീടുകളില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനാണ് ചെയ്യുന്നത്.
അന്താരാഷ്ട്ര അന്തര്‍ സംസ്ഥാന യാത്രക്കാരില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുവേണ്ടി ആരോഗ്യവകുപ്പ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് . ഇതനുസരിച്ച് നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കും.