തൃശൂര്‍ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

പരിശോധനയില്‍ കൊവിഡ് ബാധയില്ലാത്ത വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ 950 പേരുടെ പട്ടിക തയാറാക്കികഴിഞ്ഞു. അവര്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് മാര്‍ക്കറ്റ് തുറക്കുക.

Update: 2020-08-23 15:25 GMT

തൃശൂര്‍: കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് അടച്ചിട്ട ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ മുതല്‍ തിങ്കളാഴ്ച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തദ്ദേശസ്വയഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാപാരി, തൊഴിലാളി പ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് നിര്‍ദേശങ്ങള്‍ സ്വരൂപിച്ചിരുന്നു. അതിന്റെ തുടര്‍നടപടിയായാണ് പച്ചക്കറി മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ കലക്റ്റര്‍ എസ് ഷാനവാസ് അറിയിച്ചു.

പരിശോധനയില്‍ കൊവിഡ് ബാധയില്ലാത്ത വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ 950 പേരുടെ പട്ടിക തയാറാക്കികഴിഞ്ഞു. അവര്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് മാര്‍ക്കറ്റ് തുറക്കുക. കടകള്‍ക്കു നമ്പര്‍ ഇട്ടു തിങ്കള്‍, ചൊവ്വ ,ബുധന്‍ ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പര്‍ ഉള്ള കടകളും വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളില്‍ ഇരട്ട അക്കമുള്ള കടകളും തുറക്കാനാണ് തീരുമാനം. മാര്‍ക്കറ്റിലേക്ക് ഒരു എന്‍ട്രി മാത്രമാണ് അനുവദിക്കുക. ഒറ്റ ഇരട്ട അക്കങ്ങള്‍ ഉള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡിനും വ്യത്യസ്ത നിറമായിരിക്കും. ഞായറാഴ്ച അവധിയായിരിക്കും . മാര്‍ക്കറ്റിലെ 250 ചുമട്ട് തൊഴിലാളികള്‍ക്ക് രണ്ടു ടേണ്‍ ആയി തൊഴില്‍ സമയം നിജപ്പെടുത്തി. എ. സി. പി. വി കെ രാജുവിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രണ്ടു സബ്ഇന്‍സ്പക്ടര്‍മാര്‍ 20 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ പത്ത് വളണ്ടിയര്‍മാര്‍ എന്നിവരടങ്ങിയ സംഘം സുരക്ഷാ ക്രമീകരങ്ങളുടെ ചുമതല വഴിക്കും. മാര്‍ക്കറ്റിലെത്തുന്ന റീട്ടെയില്‍ വ്യാപാരികള്‍ക്കും നിയന്ത്രണങ്ങളുണ്ട്. ഏകദേശം നാലായിരത്തിലേറെ റീട്ടെയില്‍ വ്യാപാരികള്‍ ജില്ലയിലെ പലഭാഗങ്ങളില്‍ നിന്നും ശക്തന്‍ മാര്‍ക്കറ്റില്‍ എത്തുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഒരു സമയം 100 പേരെവീതമേ മാര്‍ക്കറ്റിങ്ങിനാകാത്ത പ്രവേശിപ്പിക്കൂ. ഒരു കടയില്‍ മൂന്നു പേരെമാത്രമേ അനുവദിക്കൂ. പച്ചക്കറി കയറ്റാന്‍ വരുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കും ഡ്രൈവര്‍മാര്‍ക്ക് കുളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. പ്രത്യേക ടോക്കണ്‍ സംവിധാനം ഉണ്ടായിരിക്കും. ടോക്കണ്‍ വാങ്ങിയവര്‍ പിന്നെ വണ്ടിവിട്ടിറങ്ങാന്‍ പാടില്ല. കായക്കുലകളുടെ വിപണനത്തിന് പ്രത്യേകം ഇടം ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പച്ചക്കറി മാര്‍ക്കറ്റ് മാത്രമാണ് തുറക്കുക. ഇവിടുത്തെ സ്ഥിഗതികള്‍ വിലയിരുത്തിയതിനു ശേഷം മറ്റുമാര്‍ക്കറ്റുകള്‍ തുറക്കുന്ന കാര്യം ആലോചിക്കും. സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ജില്ലാ കലക്റ്റര്‍ എസ് ഷാനവാസ് അഭ്യര്‍ത്ഥിച്ചു. 

Tags:    

Similar News