കൊവിഡ് 19: പ്രവാസി മലയാളികള്‍ക്ക് മുന്‍കരുതലുമായി ലഘു വീഡിയോ

പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന 'ഒറ്റയ്ക്കല്ല; ഒരുമിച്ച്', മടങ്ങിയെത്തുന്ന പ്രവാസികളോട് കുടുംബവും സമൂഹവും പുലര്‍ത്തേണ്ട ആരോഗ്യസമീപനം സംബന്ധിച്ച 'കറങ്ങി നടക്കല്ലേ' എന്നീ വിഡിയോകളാണ് പ്രകാശിപ്പിച്ചത്.

Update: 2020-05-14 14:57 GMT

തിരുവനന്തപുരം: കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ മടങ്ങിയെത്തുന്ന പ്രവാസിമലയാളികള്‍ പാലിക്കേണ്ട ആരോഗ്യസുരക്ഷ സംബന്ധിച്ച് അവബോധം നല്‍കുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ലഘുവീഡിയോകള്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രകാശനം ചെയ്തു. പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന 'ഒറ്റയ്ക്കല്ല; ഒരുമിച്ച്', മടങ്ങിയെത്തുന്ന പ്രവാസികളോട് കുടുംബവും സമൂഹവും പുലര്‍ത്തേണ്ട ആരോഗ്യസമീപനം സംബന്ധിച്ച 'കറങ്ങി നടക്കല്ലേ' എന്നീ വിഡിയോകളാണ് പ്രകാശിപ്പിച്ചത്.

സിനിമാതാരങ്ങളായ അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍, അനില്‍ നെടുമങ്ങാട്, സുധികോപ്പ, അഞ്ജന ഹരിദാസ്, പി ശൈലജ, അമ്പു തുടങ്ങിയവരാണ് വീഡിയോകളില്‍ അഭിനയിച്ചത്. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ യു വി ജോസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സി വേണുഗോപാല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ബി ടി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News