കൊവിഡ് 19: ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ബാങ്കുകള്‍ക്ക് പ്രത്യേക നിയന്ത്രണം

ലോക്ക് ഡൗണ്‍ കാലാവധി തീരുന്നതുവരെ അതീവജാഗ്രതാ മേഖലകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും ബാങ്കിങ് സമയം.

Update: 2020-04-22 16:49 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം തയുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനും ജീവനക്കാരുടെ സംരക്ഷണം മുന്‍നിര്‍ത്തിയും സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ട് മേഖലകളിലെ ബാങ്കുകള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു. ഇത്തരം മേഖലകളില്‍ അവശ്യസേവനങ്ങള്‍ മാത്രം നിലനിര്‍ത്തിയും ജീവനക്കാരുടെ എണ്ണം കുറച്ചുമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

ലോക്ക് ഡൗണ്‍ കാലാവധി തീരുന്നതുവരെ അതീവജാഗ്രതാ മേഖലകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും ബാങ്കിങ് സമയം. കരുതല്‍ പണം സൂക്ഷിച്ചിരിക്കുന്ന ബാങ്കിന്റെ ബ്രാഞ്ച് നില്‍ക്കുന്ന സ്ഥലം അതിജാഗ്രതമേഖയിലാണെങ്കില്‍ അവിടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ മാത്രം അനുവാദിക്കും. അതേസമയം, അതിജാഗ്രതാ നിര്‍ദേശങ്ങളുടെ പരിധിയില്‍ വരാത്ത സ്ഥലങ്ങളില്‍ ബാങ്കുകളുടെ സാധാരണ സമയക്രമം പാലിച്ചുമാണ് പ്രവര്‍ത്തിക്കുക. 

Tags:    

Similar News