ടെലി മെഡിസിന്‍ പദ്ധതി വിവാദം: മറുപടിയുമായി കമ്പനി; രോഗികളുടെ വിവരം കമ്പനി സൂക്ഷിക്കുന്നില്ലെന്ന് അധികൃതര്‍
കമ്പനിയെക്കുറിച്ച് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നതിനു പിന്നാലെ പദ്ധതിയുടെ നടത്തിപ്പ് കരാറെടുത്ത ക്വിക് ഡോക്ടര്‍ ഹെല്‍ത്ത്കെയര്‍ കമ്പനി വിശദീകരണവുമായി രംഗത്ത്.തങ്ങളുടേത് എളിയ സംരഭമാണെന്നും ടെലിമെഡിസന്‍ പദ്ധതിയുടെ ഭാഗമായി രോഗികളുടെ ഡാറ്റാ കമ്പനി സൂക്ഷിക്കുന്നില്ലെന്നും കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ സണ്ണിയുടെ മകന്‍ സഫില്‍ സണ്ണി
കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലി മെഡിസന്‍ പദ്ധതിയുടെ കരാര്‍ നല്‍കിയ കമ്പനിയെക്കുറിച്ച് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നതിനു പിന്നാലെ പദ്ധതിയുടെ നടത്തിപ്പ് കരാറെടുത്ത ക്വിക് ഡോക്ടര്‍ ഹെല്‍ത്ത്കെയര്‍ കമ്പനി വിശദീകരണവുമായി രംഗത്ത്.തങ്ങളുടേത് എളിയ സംരഭമാണെന്നും ടെലിമെഡിസന്‍ പദ്ധതിയുടെ ഭാഗമായി രോഗികളുടെ ഡാറ്റാ കമ്പനി സൂക്ഷിക്കുന്നില്ലെന്നും കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ സണ്ണിയുടെ മകന്‍ സഫില്‍ സണ്ണി വ്യക്തമാക്കി.
രോഗികളുടെ ഡാറ്റേ സര്‍ക്കാരിന്റെ സെര്‍വറിലാണ് സൂക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു സ്വകാര്യ ചാനലിന് ടെലിഫോണില്‍ നല്‍കിയ അഭിമുഖയത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സ്പ്രിംങ്ഗ്ലര്‍ കമ്പനിയുമായി തങ്ങള്‍ക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും സൗജന്യമായാണ് സര്‍ക്കാരിന് സേവനം നല്‍കിയതെന്നും സഫില്‍ വ്യക്തമാക്കി. ടെലിമെഡിന്‍ പദ്ധതിയുടെ നടത്തിപ്പ് നല്‍കിയ ക്വിക് ഡോക്ടര്‍ ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ ബിനാമിയാണോയെന്ന് അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ച് രോഗികള്‍ പറയുന്ന തങ്ങളുടെ എല്ലാ ആരോഗ്യ കാര്യങ്ങളും രോഗവിവരങ്ങളും അതേ സമയം തന്നെ ഈ കമ്പനിയുടെ സെര്‍വറിലേക്ക് പോയി ഇവിടെ റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും ഡാറ്റാ കൈമാറ്റം ചെയ്യപ്പെടാനുള്ള മറ്റൊരു സംവിധാനം കൂടിയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചിരുന്നു.2020 ഫെബ്രുവരി 19 നാണ് രണ്ടു പേര്‍ ചേര്‍ന്ന് ഈ കമ്പനി രൂപീകരിച്ചിരിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്ത് വന്നത്.