പശ്ചിമ ബംഗാള്‍ സ്വദേശികളായ 12 തൊഴിലാളികള്‍ പോസിറ്റീവായത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
പരിയാരം കുന്നംകുഴി മുതല്‍ ചാലക്കുടി വരെയുളള ട്രാന്‍സ്ഗ്രിഡ് പവര്‍ലൈന്‍ അടിയന്തിര പ്രവൃത്തിക്കായി ജൂണ്‍ 15 ന് എല്‍ ആന്‍ഡ് ടി കമ്പനി പ്രത്യേക ബസില്‍ പശ്ചിമ ബംഗാളില്‍ നിന്ന് കൊണ്ടുവന്ന 35 തൊഴിലാളികളില്‍പെട്ടവരാണിവര്‍.
തൃശൂര്‍: ജില്ലയില്‍ ഇന്ന് കൊവിഡ് പോസിറ്റീവായ 12 പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇരിക്കെ. പരിയാരം കുന്നംകുഴി മുതല്‍ ചാലക്കുടി വരെയുളള ട്രാന്‍സ്ഗ്രിഡ് പവര്‍ലൈന്‍ അടിയന്തിര പ്രവൃത്തിക്കായി ജൂണ്‍ 15 ന് എല്‍ ആന്‍ഡ് ടി കമ്പനി പ്രത്യേക ബസില്‍ പശ്ചിമ ബംഗാളില്‍ നിന്ന് കൊണ്ടുവന്ന 35 തൊഴിലാളികളില്‍പെട്ടവരാണിവര്‍.
ഇവരില്‍ അഞ്ച് പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാവരും വന്നതുമുതല്‍ ചാലക്കുടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ആയിരുന്നു. ഇവരാരും പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ജോലിയില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല.
പൊതുസ്ഥലത്ത് ജോലി ചെയ്യേണ്ടതിനാല്‍ കെഎസ്ഇബി നിര്‍ദേശപ്രകാരമാണ് തൊഴിലാളികള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ശേഷിച്ച 18 പേര്‍ നിലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ തുടരുകയാണ്. ഇവര്‍ക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചു നല്‍കിയ ചാലക്കുടി പരിയാരം സ്വദേശിയായ 36കാരന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.