തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശം
അടച്ചിട്ടിരിക്കുന്ന തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ ചെലവു തുക നല്‍കുവാന്‍ എല്ലാ തോട്ട ഉടമകള്‍ക്കും പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം.
കോഴിക്കോട്: തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്‍ പ്രമോദ് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് 19 രോഗവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തോട്ടങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. തോട്ടം തൊഴിലാളികള്‍ പട്ടിണിയിലാകുന്ന അവസ്ഥ ഉണ്ടാകാതിരിയ്ക്കാന്‍ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ശ്രദ്ധിക്കണം. അടച്ചിട്ടിരിക്കുന്ന തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ ചെലവു തുക നല്‍കുവാന്‍ എല്ലാ തോട്ട ഉടമകള്‍ക്കും പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. തൊഴിലാളികള്‍ക്ക് അവശ്യം വേണ്ട ഭക്ഷ്യവസ്തുക്കളും ഉറപ്പു വരുത്തുവാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് നിര്‍ദേശം നല്‍കി.