കൊവിഡ്19: കോഴിക്കോട് ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് ഇല്ല; നിരീക്ഷണത്തിലുള്ളത് 21,934 പേര്‍
ഇന്ന് 44 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 341 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 297 എണ്ണത്തിന്റെ ഫലം ലഭിച്ചിട്ടുണ്ട്. 287 എണ്ണം നെഗറ്റീവാണ്. 44 പേരുടെ പരിശോധ്‌ലഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
കോഴിക്കോട്: കൊവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് ആകെ 21,934 പേര്‍ നിരീക്ഷണത്തിലുള്ളതായും 32 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഐസൊലേഷനിലുള്ളതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇന്ന് പുതുതായി 14 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എട്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുമുണ്ട്.
ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോസിറ്റീവായ രണ്ടു പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടതിനാല്‍ ജില്ലക്കാരായ അഞ്ചു പേരാണ് അവശേഷിക്കുന്നത്. ഇത് കൂടാതെ പോസിറ്റീവായ രണ്ട് ഇതര ജില്ലക്കാരും ചികിത്സ തുടരുന്നുണ്ട്.
ഇന്ന് 44 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 341 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 297 എണ്ണത്തിന്റെ ഫലം ലഭിച്ചിട്ടുണ്ട്. 287 എണ്ണം നെഗറ്റീവാണ്. 44 പേരുടെ പരിശോധ്‌ലഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലയിലെ നിയമസഭാസാമാജികരും ജില്ലാതല ദ്രുതകര്‍മ്മ സേനാ അംഗങ്ങളും പങ്കെടുത്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 30 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 196 പേര്‍ ഫോണിലൂടെ സേവനം തേടി.