കോഴിക്കോട് കൊവിഡ് ചികിത്സയിലുള്ള 63 കാരിയുടെ നില ഗുരുതരം
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഇവര്‍ക്ക് എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്നതില്‍ കൃത്യമായ സൂചന ഇതുവരെ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടില്ല.
കോഴിക്കോട്: കൊവിഡ് വൈറസ് രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ധര്‍മ്മടം സ്വദേശിയായ 63 കാരിയുടെ നില ഗുരുതരമായി തുടരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കൊവിഡ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ഇവരുള്ളത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഇവര്‍ക്ക് എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്നതില്‍ കൃത്യമായ സൂചന ഇതുവരെ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടില്ല.