കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി രോഗബാധ; 10പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് വയസ്സുകാരി അടക്കം 10 പേരാണ് രോഗമുക്തി നേടിയവര്‍.

Update: 2020-06-26 12:42 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രി വി അറിയിച്ചു. ഏഴു പേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

പോസിറ്റീവായവര്‍

1 നാദാപുരം സ്വദേശി (53) ജൂണ്‍ 19 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി.സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴി

ക്കോട് കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 21 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

2 ചെക്യാട് സ്വദേശി (44) ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

3. ചെക്യാട് സ്വദേശി(52) ജൂണ്‍ 23ന് വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

4. വളയം സ്വദേശി(67) ജൂണ്‍ 15 ന് വിമാനമാര്‍ഗ്ഗം ഖത്തറില്‍ നിന്നും കൊച്ചിയിലെത്തിയ ശേഷം സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 23 ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

5 ,6. കൂരാച്ചുണ്ട് സ്വദേശിനികളായ അമ്മയും മകളും (26, 4) ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരില്‍ എത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 24 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി രണ്ടു പേരും പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

7. കോടഞ്ചേരി സ്വദേശി (33) ജൂണ്‍ 4 ന് ഇറ്റലിയില്‍ നിന്നും വിമാനമാര്‍ഗ്ഗം െൈചന്നയില്‍ എത്തി. ജൂണ്‍ 4 മുതല്‍ 15 വരെ ചെന്നൈയില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 15 ന് വിമാനത്തില്‍ രാത്രി 7 മണിക്ക് കൊച്ചിയിലെത്തി. തുടര്‍ന്ന് ടാക്‌സിയില്‍ കോടഞ്ചേരിയിലെ വീട്ടിലെത്തി നിരീക്ഷിണത്തില്‍ ആയിരുന്നു. ജൂണ്‍ 24 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

രോഗമുക്തി നേടിയവര്‍

എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന ഒളവണ്ണ സ്വദേശികള്‍ (46, 6), ഏറാമല സ്വദേശി (28), അത്തോളി സ്വദേശി (36), പെരുവയല്‍ സ്വദേശി (51), കാവിലുംപാറ സ്വദേശി(55), മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കൊടുവളളി സ്വദേശി (വിദ്യാര്‍ത്ഥി 16), ഉണ്ണികുളം സ്വദേശി (29), കടലുണ്ടി സ്വദേശി (29), ഓമശ്ശേരി സ്വദേശി (56). 

Tags:    

Similar News