കോഴിക്കോട് ഇന്ന് 42 പേര്‍ക്ക് കൂടി കൊവിഡ്
34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത ആറ് പോസിറ്റീവ് കേസുകളും റിപോര്‍ട്ട് ചെയ്തു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 42 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത ആറ് പോസിറ്റീവ് കേസുകളും റിപോര്‍ട്ട് ചെയ്തു.
ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ 42. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 01
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 01. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 34. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 06.
വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 01 പഞ്ചായത്ത് തിരിച്ച്
-നാദാപുരം-1 പുരുഷന്‍ (42)
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 01 പഞ്ചായത്ത് തിരിച്ച്
-മണിയൂര്‍ 1 സ്ത്രീ (29)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 34 പഞ്ചായത്ത് / കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി തിരിച്ച്
-കോഴിക്കോട് കോര്‍പ്പറേഷന്‍ 5 ഡിവിഷന്‍ 46 സ്ത്രീ (37), ഡിവിഷന്‍ 36 പുരുഷന്‍(39), മെഡിക്കല്‍ കോളേജ് സ്ത്രീ (23), ബേപ്പൂര്‍ പുരുഷന്‍മാര്‍(29,30), ചെങ്ങോട്ട്കാവ് 2 പുരുഷന്‍(55), സ്ത്രീ (18), കക്കോടി 1 സ്ത്രീ (24), വടകര 5 പുരുഷന്‍(54), സ്ത്രീ (41,42,67)
പെണ്‍കുട്ടി(17), പെരുവയല്‍ 5 പുരുഷന്‍മാര്‍ (45,27,28,58), സ്ത്രീ (50), കോടഞ്ചേരി 1 സ്ത്രീ (63). കൂടരഞ്ഞി 1 പുരുഷന്‍(43), ഒളവണ്ണ 1, പുരുഷന്‍(35), കൊയിലാണ്ടി 6 പുരുഷന്‍മാര്‍(37,37,39), സ്ത്രീകള്‍ (42,54), ആണ്‍കുട്ടി (9), രാമനാട്ടുകര 5 പുരുഷന്‍(27), സ്ത്രീകള്‍ (35,58)
ആണ്‍കുട്ടി (10), പെണ്‍കുട്ടി(9), പുറമ്മേരി 1 സ്ത്രീ (87), വില്യാപ്പളി 1 പുരുഷന്‍(27).
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 06 പഞ്ചായത്ത് തിരിച്ച്
കോഴിക്കോട് കോര്‍പ്പറേഷന്‍ 3 (ഡിവിഷന്‍ 38, പുരുഷന്‍ (44), കല്ലായി പുരുഷന്‍ (36), (ഡിവിഷന്‍ 74, സ്ത്രീ(54) , കൊയിലാണ്ടി 1 പുരുഷന്‍(41), കൊടുവളളി 1 പുരുഷന്‍ (42), കക്കോടി 1 പുരുഷന്‍ (40).
ഇപ്പോള്‍ 704 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 172 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 148 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 93 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 93 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 176 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 10 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും ഒരാള്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 2 പേര്‍ സ്വകാര്യ ആശുപത്രിയിലും 1 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, 2 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണ്. ഇതുകൂടാതെ 20 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, രണ്ട് കണ്ണൂര്‍ സ്വദേശികളും രണ്ട് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.