കോഴിക്കോട് ജില്ലയില്‍ 46 പേര്‍ക്ക് കൊവിഡ്; 76 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്കം വഴി 33 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട്‌പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ അഞ്ച് പേര്‍ക്കും താമരശ്ശേരിയില്‍ 14 പേര്‍ക്കും രോഗം ബാധിച്ചു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 33 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട്‌പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ അഞ്ച് പേര്‍ക്കും താമരശ്ശേരിയില്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1366 ആയി.
വിദേശത്ത് നിന്ന് എത്തിയവര്‍ 8
കുന്നുമ്മല്‍ സ്വദേശി ( 32)
കുന്നുമ്മല്‍ സ്വദേശിനികള്‍ (8, 26, 32)
നരിപ്പറ്റ സ്വദേശി (53)
രാമനാട്ടുകര സ്വദേശി(58)
ഓമശ്ശേരി സ്വദേശി(32)
കടലുണ്ടി സ്വദേശി (32)
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 3
കോഴിക്കോട് കോര്‍പ്പറേഷന്‍ (48,36)
അതിഥി തൊഴിലാളികള്‍
വാണിമേല്‍ (29)
ഉറവിടം വ്യക്തമല്ലാത്തവര്‍ 2
നരിക്കുനി സ്വദേശി(31)
കോഴിക്കോട് കോര്‍പ്പറേഷന്‍ (47) വെസ്റ്റ്ഹില്‍
സമ്പര്‍ക്കം വഴി 33
രാമനാട്ടുകര സ്വദേശി(62)
ഫറോക്ക് സ്വദേശിനി(34)
മാവൂര്‍ സ്വദേശിനി(6, 49)
മാവൂര്‍ സ്വദേശി(9)
താമരശ്ശേരി സ്വദേശിനികള്‍(54, 18, 37, 10 മാസം, 38, 25 )
താമരശ്ശേരി സ്വദേശികള്‍ (51, 15, 16, 10, 20, 28, 38, 50 )
കുരുവട്ടൂര്‍ സ്വദേശി(38)
കാവിലുംപാറ സ്വദേശി(69)
കടലുണ്ടി സ്വദേശി(75)
കടലുണ്ടി സ്വദേശിനി(62)
ഓമശ്ശേരി സ്വദേശികള്‍ (41, 54)
പെരുമണ്ണ സ്വദേശിനി(27)
പെരുമണ്ണ സ്വദേശി(15)
കുന്ദമംഗലം സ്വദേശിനി(42)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (25, ആരോഗ്യപ്രവര്‍ത്തകന്‍).
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍
(45, ആരോഗ്യപ്രവര്‍ത്തക 24, 57, 39)
(ചേവായൂര്‍, നടക്കാവ്, മുഖദാര്‍, കുണ്ടുപറമ്പ്, കല്ലായി)
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ 1366
കോഴിക്കോട് മെഡിക്കല്‍ കോളജ് 254
ഗവ. ജനറല്‍ ആശുപത്രി 57
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി 145
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി 140
ഫറോക്ക് എഫ്.എല്‍.ടി. സി 128
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി 165
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി 158
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി 155
എന്‍.ഐ.ടി നൈലിററ് എഫ്.എല്‍.ടി. സി 24
മിംസ് എഫ്.എല്‍.ടി. സി കള്‍ 31
മറ്റു സ്വകാര്യ ആശുപത്രികള്‍ 107
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 2
(മലപ്പുറം 2 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ 119.
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 76 പേര്‍ രോഗമുക്തി നേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ 21, രാമനാട്ടുകര 13, വയനാട് 6, ഉണ്ണിക്കുളം 5, വില്യാപ്പളളി 5, മണിയൂര്‍ 4, പേരാമ്പ്ര 3, ഒഞ്ചിയം 3,
വടകര 2, കൊയിലാണ്ടി 2, ചെങ്ങോട്ടുകാവ് 2, ഏറാമല 2, വേളം 1, ചാത്തമംഗലം 1, കോട്ടൂര്‍ 1, കടലുണ്ടി 1, തിരുവളളൂര്‍ 1,
കൂത്താളി 1, ചെറുവണ്ണൂര്‍(പേരാമ്പ്ര) 1, നാദാപുരം 1.
399 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 399 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14720 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 83506 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 249 പേര്‍ ഉള്‍പ്പെടെ 1348 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 323 പേര്‍ മെഡിക്കല്‍ കോളേജിലും, 173 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 135 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 120 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 160 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 102 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 112 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും, 24 പേര്‍ എന്‍.ഐ.ടി നൈലിററ് എഫ്.എല്‍.ടി. സിയിലും 52 പേര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും 30 പേര്‍ മിംസ് എഫ് എല്‍ ടി സികളിലും 97 പേര്‍ മറ്റ് സ്വകാര്യ ആശുപത്രികളിലും ആണ് നിരീക്ഷണത്തിലുള്ളത്. 76 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 2299 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,22,728 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,13,652 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,10,528 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 9076 പേരുടെഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
ഇന്ന് വന്ന 118 പേര്‍ ഉള്‍പ്പെടെ ആകെ 3120 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 645 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2447 പേര്‍ വീടുകളിലും, 28 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 29748 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.