കോഴിക്കോട് കൊവിഡ് വ്യാപനം കുറഞ്ഞ പ്രദേശങ്ങള്‍ ക്ലസ്റ്റര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി
കൊവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫറോക്ക്, വില്യാപ്പള്ളി, ഏറാമല, മെഡിക്കല്‍ കോളജ്, മീഞ്ചന്ത എന്നീ പ്രദേശങ്ങളാണ് ക്ലസ്റ്റര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് വ്യാപനം കുറഞ്ഞ പ്രദേശങ്ങള്‍ ക്ലസ്റ്റര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാതായി ജില്ലാ ഭരണകൂടം അറിയിച്ചു. കൊവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫറോക്ക്, വില്യാപ്പള്ളി, ഏറാമല, മെഡിക്കല്‍ കോളജ്, മീഞ്ചന്ത എന്നീ പ്രദേശങ്ങളാണ് ക്ലസ്റ്റര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഏഴുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 136 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 28 പേര്‍ക്കും ചോറോട് പ്രദേശത്ത് 59
പേര്‍ക്കും വടകര മുനിസിപ്പാലിറ്റിയില്‍ 16 പേര്‍ക്കും രോഗം ബാധിച്ചു.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1140 ആയി. 163 പേര്‍ രോഗമുക്തി നേടി.