കൊവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് നാളെ അടിയന്തരയോഗം

ഇന്ന് തിരുവനന്തപുരത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് കോഴിക്കോടാണ്.

Update: 2020-09-24 18:08 GMT
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നാളെ അടിയന്തരയോഗം വിളിച്ചു. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇന്ന് തിരുവനന്തപുരത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് കോഴിക്കോടാണ്.

കോഴിക്കോട് 883 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം 875 ആണ്. വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 28 പേര്‍ക്കുമാണ് പോസിറ്റീവായത്. 40 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4721 ആയി.

19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 308 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Tags:    

Similar News