കോഴിക്കോട്: പുതുതായി വന്ന 969 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 28000 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,06,027 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 516 പേര്‍ ഉള്‍പ്പെടെ 3612 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 325 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
7194 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3,89,879 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3,86,876 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,64,905 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3003 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 268 പേര്‍ ഉള്‍പ്പെടെ ആകെ 3674 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 502 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 3094 പേര്‍ വീടുകളിലും, 78 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 41391പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.