കൊവിഡ്: കേരളത്തിൽ 32 പേർക്ക് കൂടി സ്ഥിരീകരിച്ചു
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 20-3-2020ന് ചട്ടപ്രകാരം കാലാവധി അവസാനിച്ച പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ17 പേർ വിദേശത്ത് നിന്നും വന്നവരും 15 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കാസർകോഡ് - 17, കണ്ണൂർ - 11, ഇടുക്കി- 2, വയനാട്- 2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവർ 213 പേരായി. 157253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 623 പേർ ആശുപത്രികളിലാണ്. ഇന്നു മാത്രം 126 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6031 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പിച്ചു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 20-3-2020ന് ചട്ടപ്രകാരം കാലാവധി അവസാനിച്ച പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 19-6-2020 വരെ ലിസ്റ്റുകൾക്ക് പ്രാബല്യമുണ്ടാവും.