സംസ്ഥാനത്ത് 21 പേർക്ക് കൂടി കൊവിഡ്; രോഗം ബാധിച്ചവരിൽ ഗർഭിണിയും

സംസ്ഥാനത്ത് ഇതിനോടകം രോഗം കണ്ടെത്തിയവരിൽ 200 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളാണ്. 7 പേർ വിദേശികളും 76 പേർ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുമാണ്.

Update: 2020-04-02 13:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കാസർകോഡ്- 8, ഇടുക്കി- 5, കൊല്ലം- 2, പത്തനംതിട്ട- 1, തിരുവനന്തപുരം- 1, തൃശൂർ- 1, മലപ്പുറം - 1, കോഴിക്കോട്- 1, കണ്ണൂർ- 1 എന്നിങ്ങനെയാണ് രോഗം കണ്ടെത്തിയത്. കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 286 പേർക്കാണ്. ഇതിൽ 256 പേർ ചികിത്സയിലാണ്. 30 പേർക്ക് രോഗം ഭേദമായി. 165291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

145 പേർ ഇന്ന് ആശുപത്രികളിൽ ചികിൽസ തേടി. 8456 സാമ്പിൾ പരിശോധനയ്ക്ക് നൽകിയതിൽ ലഭിച്ച 7622 റിസൽറ്റുകൾ നെഗറ്റീവാണ്. സംസ്ഥാനത്ത് ഇതിനോടകം രോഗം കണ്ടെത്തിയവരിൽ 200 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളാണ്. 7 പേർ വിദേശികളും 76 പേർ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ രണ്ടുപേർ ഡൽഹിയിൽ നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഇന്ന് ഒന്നുവീതം രോഗികളുടെ ഫലം നെഗറ്റീവായി. നാല് വിദേശികളും രോഗത്തിൽ നിന്നും മുക്തരായിട്ടുണ്ട്.

Tags:    

Similar News