സംസ്ഥാനത്ത് ഒമ്പതുപേർക്ക് കൂടി കൊവിഡ്; വിദഗ്ധ സമിതി റിപോർട്ട് കേന്ദ്രത്തിന് അയച്ചതായി മുഖ്യമന്ത്രി
ഞായർ, വ്യാഴം ദിവസങ്ങളിൽ വർക്ക് ഷോപ്പുകളും. ഞായർ ദിവസം മൊബൈൽ ഷോപ്പും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർകോഡ് - 4, കണ്ണൂർ - 3, മലപ്പുറം - 1, കൊല്ലം - 1 എന്നിങ്ങനെയാണ് രോഗം പിടിപെട്ടത്. ഇവരിൽ നാലുപേർ വിദേശത്ത് നിന്ന് വന്നവരും രണ്ടുപേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരും മൂന്നുപേർ സമ്പർക്കത്തിലൂടെ രോഗം വന്നവരുമാണെന്ന് മുഖ്യമന്ത്രി വാർത്താതാ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 12 പേർ രോഗമുക്തരായി. കണ്ണൂർ - 5, എറണാകുളം- 4, കാസർകോഡ്, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഓരോരുത്തർ വീതമാണ് രോഗത്തിൽ നിന്നും മോചിതരായത്. ഇതുവരെ 336 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 263 പേർ നിലവിൽ ചികിൽസയിലാണ്.
സംസ്ഥാനത്ത് 146686 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ 145934 വീടുകളിലും 752 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് രോഗലക്ഷണമുള്ള 131 പേരെ വിവിധ ആശുപത്രിയികളിൽ പ്രവേശിപ്പിച്ചു. 11232 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭിച്ച 10250 സാമ്പിളുകൾ നെഗറ്റീവാണ്.
ലോക്ക് ഡൗണിന് ശേഷവും സംസ്ഥാനത്ത് നിയന്ത്രണം തുടരേണ്ടതുണ്ടോ എന്നത് പഠിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപോർട്ട് കേന്ദ്രത്തിന് അയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് ചരക്കുനീക്കത്തിൽ ചെറിയ കുറവ് അനുഭവപ്പെട്ടു. ഭക്ഷ്യസ് റ്റോക്കിൽ പ്രശ്നമില്ല. വരാനിരിക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് ഭക്ഷ്യ സ്റ്റോക്ക് വർധിപ്പിക്കും.
ഞായർ, വ്യാഴം ദിവസങ്ങളിൽ വർക്ക് ഷോപ്പുകളും. ഞായർ ദിവസം മൊബൈൽ ഷോപ്പും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച തുക അപര്യാപ്തമാണ്. തുക കുറച്ചത് വിവേചനപരമെന്നും മുഖ്യമന്ത്രി പറഞ്ഞു.