പാലക്കാട് ജില്ലയില്‍ ഇന്ന് പത്തനംതിട്ട സ്വദേശി ഉള്‍പ്പെടെ നാല് പേര്‍ക്ക് കൊവിഡ്
ഇതോടെ പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 438 ആയി.
പാലക്കാട്: ജില്ലയില്‍ ഇന്ന് ഒരു പത്തനംതിട്ട സ്വദേശിക്ക് ഉള്‍പ്പെടെ നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വിദേശത്തുനിന്ന് വന്ന രണ്ടുപേര്‍ക്കും രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഒരു പത്തനംതിട്ട സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 36 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ഖത്തര്‍- 1
മനിശ്ശേരി സ്വദേശി (23 സ്ത്രീ)
സൗദി- 1
വിളയൂര്‍(37 പുരുഷന്‍)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-1
പുതുനഗരം സ്വദേശി (29 പുരുഷന്‍)
കൂടാതെ ഒരു പത്തനംതിട്ട സ്വദേശിക്കും(23) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 438 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാള്‍ കോട്ടയം ജില്ലയിലും ചികിത്സയില്‍ ഉണ്ട്.