പാലക്കാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ്

സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 13 പേര്‍,ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേര്‍.

Update: 2020-08-01 12:56 GMT

പാലക്കാട്: ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 13 പേര്‍,ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.42 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-7

മണ്ണാര്‍ക്കാട് സ്വദേശി (27 പുരുഷന്‍). ഇദ്ദേഹം മലപ്പുറം ജില്ലയില്‍ ചികിത്സയിലാണ്.

കൊപ്പം സ്വദേശി(22,38,30,29,27 പുരുഷന്‍)

പട്ടാമ്പി സ്വദേശി (54 പുരുഷന്‍)

കുവൈത്ത്-1

ഓങ്ങല്ലൂര്‍ സ്വദേശി (32 പുരുഷന്‍)

ഖത്തര്‍-1

തിരുവേഗപ്പുറ സ്വദേശി (31 പുരുഷന്‍)

സൗദി-4

തിരുവേഗപ്പുറ സ്വദേശികള്‍ (42,48 പുരുഷന്മാര്‍)

കുലുക്കല്ലൂര്‍ സ്വദേശി (46 പുരുഷന്‍)

കൊപ്പം സ്വദേശി (42 പുരുഷന്‍)

കര്‍ണാടക-3

അഗളി സ്വദേശികള്‍ (25,24 പുരുഷന്മാര്‍)

കണ്ണാടി സ്വദേശി (28 പുരുഷന്‍)

തമിഴ്‌നാട്-4

അയിലൂര്‍ സ്വദേശി (29 പുരുഷന്‍)

തരൂര്‍ സ്വദേശി (32 പുരുഷന്‍)

കൊല്ലംകോട് സ്വദേശി (35 പുരുഷന്‍)

എരുത്തേമ്പതി സ്വദേശി (42 പുരുഷന്‍)

ഡല്‍ഹി-1

ശ്രീകൃഷ്ണപുരം സ്വദേശി (59 സ്ത്രീ)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍-4

ഒറ്റപ്പാലം സ്വദേശി (24 സ്ത്രീ). ഇവര്‍ എറണാകുളത്താണ് ചികിത്സയിലുള്ളത്.

തച്ചനാട്ടുകര സ്വദേശി (26 സ്ത്രീ). ഇവര്‍ മലപ്പുറം ജില്ലയിലാണ് ചികിത്സയിലുള്ളത്. ഗര്‍ഭിണി കൂടിയാണ്.

പുതുനഗരം സ്വദേശി (25 പുരുഷന്‍)

അമ്പലപ്പാറ സ്വദേശി(46 പുരുഷന്‍)

സമ്പര്‍ക്കം-22

കഴിഞ്ഞ ദിവസം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച ഓങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ (20,50 പുരുഷന്മാര്‍, 83 സ്ത്രീ )

കാരാകുര്‍ശി സ്വദേശി (47 പുരുഷന്‍).ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച കാരാകുര്‍ശി സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കാവശ്ശേരി സ്വദേശി (56 പുരുഷന്‍).തൃശ്ശൂരില്‍ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഓങ്ങല്ലൂര്‍ സ്വദേശികളായ 8 പേര്‍. ഇതില്‍ 16,3,14 വയസ്സുള്ള പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

കൊപ്പം സ്വദേശികളായ നാല് പേര്‍.

പട്ടാമ്പി സ്വദേശികളായ 4 പേര്‍.

ചളവറ സ്വദേശിയായ ഒരാള്‍

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം കോഴിക്കോട് ജില്ലകളിലും നാലുപേര്‍ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്. 

Tags:    

Similar News