പാലക്കാട് ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കൊവിഡ്; 92 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 925 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.
പാലക്കാട്: ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 42 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 8 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 7 പേര്‍ ഒരു ആരോഗ്യ പ്രവര്‍ത്തക എന്നിവര്‍ ഉള്‍പ്പെടും. 92പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
യുഎഇ-4
ലക്കിടി പേരൂര്‍ സ്വദേശി ( 26 പുരുഷന്‍)
പാലക്കായം സ്വദേശി (25 പുരുഷന്‍)
ലക്കിടി പേരൂര്‍ സ്വദേശി (41 പുരുഷന്‍)
കല്ലേക്കാട് സ്വദേശി (35 പുരുഷന്‍)
സൗദി-1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (44 പുരുഷന്‍)
ഖത്തര്‍-1
പഴയലക്കിടി സ്വദേശി (28 പുരുഷന്‍)
തായ്‌ലന്‍ഡ്-1
പത്തിരിപ്പാല സ്വദേശി (31 പുരുഷന്‍)
ബഹ്‌റൈന്‍-1
കാരാക്കുറുശ്ശി സ്വദേശി (24 പുരുഷന്‍)
മഹാരാഷ്ട്ര-1
വടവന്നൂര്‍ സ്വദേശി (25 പുരുഷന്‍)
ആന്ധ്ര പ്രദേശ്-5
തൃക്കടീരി സ്വദേശി (42 പുരുഷന്‍)
ചിറ്റിലഞ്ചേരി സ്വദേശി (32 പുരുഷന്‍)
കാഞ്ഞിരപ്പുഴ സ്വദേശി (30 പുരുഷന്‍)
പത്തിരിപ്പാല സ്വദേശികള്‍ (29, 29 പുരുഷന്മാര്‍)
തമിഴ്‌നാട്-6
ആനക്കട്ടി സ്വദേശികള്‍ (25, 50 പുരുഷന്മാര്‍)
മങ്കര സ്വദേശി (38 പുരുഷന്‍)
കോട്ടായി സ്വദേശി (13 ആണ്‍കുട്ടി)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ ഗര്‍ഭിണി (24)
പുതുശ്ശേരി സ്വദേശി (40 പുരുഷന്‍)
കര്‍ണാടക-2
ലക്കിടി പേരൂര്‍ സ്വദേശി (40 സ്ത്രീ)
എലപ്പുള്ളി സ്വദേശി (2 ആണ്‍കുട്ടി)
വെസ്റ്റ് ബംഗാള്‍-1
ലക്കിടി പേരൂര്‍ സ്വദേശി (25 പുരുഷന്‍)
ഉത്തര്‍പ്രദേശ്-1
കഞ്ചിക്കോട് ജോലിക്കെത്തിയ അതിഥി തൊഴിലാളി (45 പുരുഷന്‍)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍-7
കുത്തന്നൂര്‍ സ്വദേശി (30 പുരുഷന്‍)
തെങ്കര സ്വദേശികള്‍ (49 പുരുഷന്‍, 45 സ്ത്രീ)
ഒലവക്കോട് സ്വദേശി (38 പുരുഷന്‍)
അട്ടപ്പാടി സ്വദേശി (21 സ്ത്രീ)
തൃക്കടീരി സ്വദേശി (16 ആണ്‍കുട്ടി)
മരുതറോഡ് സ്വദേശി (25 പുരുഷന്‍)
സമ്പര്‍ക്കം-42
കുമരംപുത്തൂര്‍ സ്വദേശികളായ ആറുപേര്‍ (15 ആണ്‍കുട്ടി, 19,67,46 പുരുഷന്മാര്‍, 41,59 സ്ത്രീകള്‍)
പുതുനഗരം സ്വദേശികളായ ഏഴുപേര്‍ (45 സ്ത്രീ, 29,32,21,21 പുരുഷന്മാര്‍, 12 പെണ്‍കുട്ടി, 17 ആണ്‍കുട്ടി)
ഒറ്റപ്പാലം സ്വദേശികളായ 14 പേര്‍ (41,27,40 പുരുഷന്മാര്‍, 28,27, 73,74,35,23,47, 22,59 സ്ത്രീകള്‍, 4 പെണ്‍കുട്ടി ,1 ആണ്‍കുട്ടി)
തച്ചനാട്ടുകര സ്വദേശി (56 സ്ത്രീ)
ചിറ്റൂര്‍ സ്വദേശി (72 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശികള്‍ (26 സ്ത്രീ ,50 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (58,62 സ്ത്രീകള്‍)
കരിങ്കരപിളളി സ്വദേശി (13 ആണ്‍കുട്ടി)
കാടാങ്കോട് സ്വദേശി (25 പുരുഷന്‍)
ആലത്തൂര്‍ സ്വദേശി (33 പുരുഷന്‍)
അഗളി സ്വദേശി (27 പുരുഷന്‍)
പുത്തൂര്‍ സ്വദേശി (36 പുരുഷന്‍)
കിഴക്കഞ്ചേരി
കരിങ്കയം സ്വദേശി(40 പുരുഷന്‍)
മണപ്പുള്ളിക്കാവ് സ്വദേശി (56 സ്ത്രീ)
വടക്കഞ്ചേരി പോലീസ് സ്‌റ്റേഷനിലെ ജീവനക്കാരന്‍(36 പുരുഷന്‍) കൂടാതെ മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയ്ക്ക് (25) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 925 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.