പത്തനംതിട്ടയിൽ വിദേശത്ത് നിന്നെത്തിയ ചിറ്റാർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 1416 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചിറ്റാർ സ്വദേശിയായ 48 കാരനാണ് രോഗം പിടിപെട്ടത്. ഷാർജയിൽ നിന്ന് കഴിഞ്ഞ 22ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. നിരീക്ഷണത്തിൽ കഴിയവേയാണ് രോഗം സ്ഥിരീകരിച്ചത്.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പുതിയ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളെ ആരെയും കണ്ടെത്തിയിട്ടില്ല.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ എട്ടു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല.
ആകെ 16 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതുവരെ രോഗബാധ പൂര്‍ണമായും ഭേദമായ ഏഴു പേര്‍ ഉള്‍പ്പെടെ ആകെ 132 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
വീടുകളില്‍ 103 പ്രൈമറി കോണ്‍ടാക്ടുകളും 125 സെക്കന്‍ഡറി കോണ്‍ടാക്ടുകളും നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 1416 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 230 പേരെ നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 6247 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്
ജില്ലയില്‍ നിന്ന് ഇന്ന് അയച്ച 64 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതുവരെ ആകെ 2308 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന് 97 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 1658 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 520 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.