പത്തനംതിട്ടയില്‍ 14 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ഇതുവരെ ആകെ 69 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ മരിച്ചു. ഇന്ന് രണ്ടുപേര്‍ രോഗവിമുക്തരായി.

Update: 2020-06-04 13:30 GMT

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക്കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

1) 24.05.2020ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിയായ 35 വയസുകാരന്‍.

2) 24.05.2020ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിനിയായ 32 വയസുകാരി.

3) 24.05.2020ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിയായ 5 വയസുകാരന്‍.

4) 26.05.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 64 വയസുകാന്‍.

5) 27.05.2020ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയ പറക്കോട് സ്വദേശിനിയായ 22 വയസുകാരി.

6) 27.05.2020ന് ഗുജറാത്തില്‍ നിന്നും രാജ്‌കോട്ട്-തിരുവനന്തപുരം ട്രെയിനില്‍ എത്തിയ കോഴിമല സ്വദേശിനിയായ 58 വയസുകാരി.

7) 27.05.2020ന് ഗുജറാത്തില്‍ നിന്നും രാജ്‌കോട്ട്-തിരുവനന്തപുരം ട്രെയിനില്‍ എത്തിയ കോഴിമല സ്വദേശിനിയായ 67 വയസുകാന്‍.

8) 27.05.2020ന് അബുദാബിയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 25 വയസുകാരന്‍.

9) 28.05.2020ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അറുകാലിക്കല്‍ സ്വദേശിയായ 58 വയസുകാന്‍.

10) 28.05.2020ന് കുവൈറ്റില്‍ നിന്നും എത്തിയ നെടുമണ്‍ സ്വദേശിയായ 47 വയസുകാരന്‍.

11) 29.05.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ തേക്കുതോട് സ്വദേശിനിയായ 22 വയസുകാരി.

12) 31.05.2020ന് ഡല്‍ഹിയില്‍ നിന്നും ഡല്‍ഹി-തിരുവനന്തപുരം വിമാനത്തില്‍ എത്തിയ ഏഴംകുളം ഏലമംഗലം സ്വദേശിനിയായ 45 വയസുകാരി.

13) 01.06.2020ന് കുവൈറ്റില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിനിയായ 58 വയസുകാരി.

14) 01.06.2020ന് കുവൈറ്റില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിനിയായ 48 വയസുകാരി എന്നിവരാണ് ഇന്ന് പോസിറ്റീവായത്.

ജില്ലയില്‍ ഇതുവരെ ആകെ 69 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ മരിച്ചു. ഇന്ന് രണ്ടുപേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ കുളനട സ്വദേശിയും തിരുവനന്തപുരത്ത് ചികിത്സയില്‍ ആയിരുന്ന ചെന്നീര്‍ക്കര സ്വദേശിയുമാണ് രോഗവിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 23 ആയി.

നിലവില്‍ ജില്ലയില്‍ 45 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 41 പേര്‍ പത്തനംതിട്ട ജില്ലയിലും നാലുപേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 34 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 7 പേരും ജനറല്‍ ആശുപത്രി അടൂരില്‍ 3 പേരും സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 11 പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 22 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 77 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 14 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 69 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3244 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 854 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 78 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 214 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4167 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് നാളിതുവരെ 117 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 1175 പേരെ താമസിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 203 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 8784 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 206 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 67 എണ്ണം പോസിറ്റീവായും 8148 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 376 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Tags:    

Similar News