പത്തനംതിട്ടയിൽ രോഗികൾ കൂടുന്നു; ഇന്ന് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ഇതുവരെ ആകെ 250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയില്‍ 3 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 79 ആണ്.

Update: 2020-06-24 14:15 GMT

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കൊവിഡ് രോഗികൾ കൂടുന്നു. ഇന്ന് 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചതും പത്തനംതിട്ടയിലാണ്.

11ന് ഡല്‍ഹിയില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിയായ 39 വയസുകാരന്‍,  22ന് കുവൈറ്റില്‍ നിന്നും എത്തിയ തെങ്ങുംകാവ്, ഈട്ടിമൂട്ടില്‍പ്പടി സ്വദേശിയായ 47 വയസുകാരന്‍,  12ന് കുവൈറ്റില്‍ നിന്നും എത്തിയ അരുവാപ്പുലം സ്വദേശിയായ 51 വയസുകാരന്‍, 13ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 35 വയസുകാരി, 13ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 10 വയസുകാരി, 13ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 5 വയസുകാരന്‍, 8ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിയായ 20 വയസുകാരന്‍, 11ന് ബഹ്‌റിനില്‍ നിന്നും എത്തിയ മണ്ണീറ സ്വദേശിയായ 27 വയസുകാരന്‍,

15ന് ദുബായില്‍ നിന്നും എത്തിയ കുളനട, കൈപ്പുഴ നോര്‍ത്ത് സ്വദേശിയായ 46 വയസുകാരന്‍, 19ന് സൗദിയില്‍ നിന്നും എത്തിയ നിരണം സ്വദേശിനിയായ 36 വയസുകാരി, 15ന് കുവൈറ്റില്‍ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശിയായ 40 വയസുകാരന്‍, 15ന് കുവൈറ്റില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 27 വയസുകാരന്‍, 15ന് ബഹ്‌റിനില്‍ നിന്നും എത്തിയ കോട്ടാങ്ങല്‍ സ്വദേശിയായ 49 വയസുകാരന്‍, 8ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിനിയായ 15 വയസുകാരി, 13ന് കുവൈറ്റില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിയായ 31 വയസുകാരന്‍, 15ന് മലേഷ്യയില്‍ നിന്നും എത്തിയ മണക്കാല സ്വദേശിയായ 33 വയസുകാരന്‍, 16ന് കുവൈറ്റില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 52 വയസുകാരന്‍, 13ന് കുവൈറ്റില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 34 വയസുകാരന്‍, 13ന് കുവൈറ്റില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശിയായ 40 വയസുകാരന്‍, 8ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിനിയായ 16 വയസുകാരി, 13ന് കുവൈറ്റില്‍ നിന്നും എത്തിയ തോട്ടപ്പുഴശ്ശേരി സ്വദേശിയായ 52 വയസുകാരന്‍, 10ന് ദുബായില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 33 വയസുകാരന്‍, 13ന് കുവൈറ്റില്‍ നിന്നും എത്തിയ കുറിയന്നൂര്‍ സ്വദേശിനിയായ 52 വയസുകാരി, 11ന് കുവൈറ്റില്‍ നിന്നും എത്തിയ ഉളളന്നൂര്‍ സ്വദേശിയായ 27 വയസുകാരന്‍, 18ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ പറക്കോട് സ്വദേശിയായ 36 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയില്‍ 3 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 79 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 170 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 165 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതുകൂടാതെ കോട്ടയം ജില്ലയില്‍ നിന്നും ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഓരോ രോഗികള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 80 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആറുപേരും റാന്നി മേനാംതോട്ടം കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 71 പേരും പന്തളം അര്‍ച്ചന കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 18 പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ആറുപേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 181 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ആണ്. ഇന്ന് പുതിയതായി 29 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 442 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3158 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1903 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 144 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 137 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5503 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1180 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 233 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 13311 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 466 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 246 എണ്ണം പോസിറ്റീവായും 12036 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 640 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Tags:    

Similar News